ജി എൽ പി എസ് പഴശ്ശി/അക്ഷരവൃക്ഷം/പരിസരശുചിത്വം നമ്മുടെ ആവശ്യം
പരിസരശുചിത്വം നമ്മുടെ ആവശ്യം
ഒരു ഗ്രാമത്തിൽ നാണി ,ദേവി എന്നിങ്ങനെ രണ്ടു സ്ത്രീകൾ ഉണ്ടായിരുന്നു.അവർ അയൽവാസികളായിരുന്നു.നാണി എല്ലാ ദിവസവും വീടും പരിസരവും വൃത്തിയാക്കും.എന്നാൽ ദേവിയാകട്ടെ പ്ളാസ്ററിക് സഞ്ചിയും കുപ്പിയും പഴയ ചെരുപ്പും അവർ കഴിച്ച ഭക്ഷണാവശിഷ്ടങ്ങളും ഒക്കെ വലിച്ചെറിയും . ഒരു ദിവസം നാണി ദേവിയോട് പറഞ്ഞു , "നിനക്കിതൊക്കെ ഒന്ന് വൃത്തിയാക്കിക്കൂടെ? ഈ നാററം സഹിക്കാൻ പററുന്നില്ല !" നാണി പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോഴാണ് ദേവിക്ക് തന്റെ തെററു മനസ്സിലായത്.പിന്നീട് അവൾ എല്ലാ ദിവസവും വീടും പരിസരവും വൃത്തിയാക്കുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്തു.
|