കൊറോണ ഉണ്ടത്രേ കൊറോണ ഇപ്പോൾ കൊടും ഭീകരനാം അവൻ ഒരു ക്രിമികീടം അഖിലാണ്ഡ ലോകവും വിറപ്പിച്ചുകൊണ്ട് അവൻ അതിവേഗം പടരുന്നു കാട്ടുതീയായ് വിദ്യയിൽ കേമനാം മാനവരൊക്കെയും വിധിയിൽ പകച്ചുനിന്നീടുമ്പോൾ വിരസത ഒട്ടുമേ പിടികൂടാതവൻ വിലസുന്നു ലോകത്തിൻ ഭീഷണിയായി ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു രാഷ്ട്രങ്ങളൊരോന്നും ഭയന്നീടുന്നു ഞാനില്ല ഞാനില്ല എന്ന ഓതിക്കൊണ്ടവർ ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ് കേമതരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ കേണിടുന്നു അല്പം ശ്വാസത്തിനായ് കേട്ടവർ കേട്ടവർ തടഞ്ഞിടുവാൻ കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത കൊറോണേ നീ ഇത്രയും ഭീകരനോ !
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത