(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർക്കുക ഇതെന്നും..
പ്രകൃതി പഠിപ്പിക്കുന്നു
പാഠം മനുഷ്യർക്ക്
ഭാവിതൻ ഉത്തമ
ജീവിതത്തിനായ് (2)
പ്രകൃതിയെ നൊമ്പര-
പ്പെടുത്തുമി പ്രവൃത്തികൾ
ജീവലോകത്തിന്
ദുരിതമായല്ലോ....
അതു നാമിന്നു കാണുന്നു
ലോകമെല്ലാം.......
ശാസ്ത്രം വളർത്തി വലുതാക്കിയൊരായു-
ധങ്ങൾക്കൊന്നുമേ
ചെറിയൊരണുവിനെ
ചെറുക്കുവാൻ
പര്യാപ്തമല്ലയോ....
എന്നു മനുഷ്യാ....നീ
ശാസ്ത്രത്തെയൊക്കെയും പാരിനു ഗുണമേകീടുന്നുവോ,
അന്നേ മനുഷ്യൻ മനുഷ്യനാകൂ .....
അന്നേ മനുഷ്യൻ മനുഷ്യനാകൂ....
ഓർക്കുക ഇതെന്നുമേ
മുന്നിലൂടെ,
ഭാവിതൻ ഉത്തമ ജീവിതത്തിനുനാം. (2)