ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/മലിനമാകുന്ന പ്രകൃതി
മലിനമാകുന്ന പ്രകൃതി
സർവ്വ ജീവജാലങ്ങളുടെ നിലനിൽപ്പിനാധാരം പ്രകൃതിയാണ്. പ്രകൃതി ജീവജാലങ്ങളെ കാത്തു സംരക്ഷിക്കുമ്പോൾ പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഈ ലോകത്തുള്ള ഓരോ ജീവിയുടേയുമാണ് എന്നാൽ മനുഷ്യൻ തന്റെ സ്വാർത്ഥ താൽപര്യങ്ങൾ നിറവേറ്റുന്നതിനായി പ്രക്യതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ജീവന്റെ അടിസ്ഥനാമായ ജലം, വായു, ഭൂമിയെല്ലാം നാം ഇന്നു മലിനാമാക്കുന്നു. ഇന്ന് പ്രകൃതി വലിയതോതിൽ ചൂഷണവും മലിനീകരണവും നേരിടുന്നു. ജല മലിനീകരണം. വായു മലിനീകരണം, മണ്ണ് മലിനീകരണം തുടങ്ങി പ്രകൃതിയെ നാം മലിനമാക്കുന്നു. കുളം, തടാകം, നദി, കായൽ, ഭൂഗർഭ ജലസ്രോതസ്സ് പോലെയുളള ജലാശയങ്ങിളിലേയ്ക്ക് നാം അമിതമായി അപകടകാരികളായ ഘടകങ്ങൾ അടങ്ങിയ മാലിന്യങ്ങൾ വലിച്ചെറിയുന്നതാണ് ജലം മലിനാമാക്കുന്നിനുള്ള പ്രധാന കാരണം. തിരക്കേറിയ ജീവിതത്തിൽ എല്ലാം പെട്ടെന്നുതിർക്കണമെന്ന ഉദ്ദേശത്തോടെ മനുഷ്യൻ സ്വകാര്യ വാഹനങ്ങൾ അമിതമായി ആശ്രയിക്കുന്നു. വാഹനങ്ങിൽ നിന്ന് പുറം തള്ളുന്ന വിഷവാതകങ്ങൾ വായു മലിനീകരണത്തിനു കാരണമാകുന്നു. മണ്ണിലേയ്ക്ക് അജൈവമാലിന്യം വലിച്ചെറിഞ്ഞു നാം മണ്ണിനേയും മലിനമാക്കുന്നു. എന്നാൽ പ്രകൃതി നേരിടുന്ന സകല മലിനീകരണത്തിനും ഒരു പ്രധാന കാരണം പ്ലാസ്റ്റിക്കിൻെറ അമിതമായി ഉപയോഗം ആണന്ന് പറയാം. പ്ലാസ്റ്റിക് കത്തിക്കുന്നതുമൂലവും, ജലത്തിലേക്കു വലിചെറിയുന്നതുമൂലവും, പരിസര പ്രദേശങ്ങിളിലേക്കു വലിച്ചെറിയുന്നതു മൂലവും പ്രക്യതി മലിനീകരണം വർദ്ധിപ്പിക്കുന്നു. പ്ലാസ്റ്റിക് ഒരു അജൈജവമാലിന്യമാണ്, ഇത് അറിയാവുന്ന മനുഷ്യൻ അതിനെ അമിതമായി ഉപയോഗിക്കുന്നതുമൂലം മറ്റു ജീവജാല ങ്ങൾ അടക്കം ജീവൻ നഷ്ടമാകുന്നു. ഇങ്ങനെ നിരവധി രീതിയിൽ പ്രക്യതി നശിക്കുന്നു. പ്രകൃതിയില്ലാതെ മനുഷ്യന് ഈ ഭൂമിയിൽ നിലനിൽപ്പില്ല. നാം നമ്മുടെ ജീവിതത്തിൽ നിന്ന് പൂർണ്ണമായും പ്ലാസ്ക്കിനെ ഒഴുവാക്കിയാൽ നമ്മുടെ പ്രക്യതിയെ മലിനീകരണത്തിൽ നിന്നു സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |