പച്ചപ്പ്തിങ്ങിയ കേരവൃക്ഷങ്ങളും കളകളം ഒഴുകുന്ന, അരുവികളും കാറ്റ് മൂളുന്ന ഈണങ്ങളിൽ അഴകാർന്ന് ആടുന്ന വൃക്ഷങ്ങളും പാറി രസിക്കുന്ന പറവകളും കുയിലുകൾ മൂളുന്ന സംഗീതവും . സൂര്യപ്രഭകളിൽ ജ്വലിക്കുന്ന സുന്ദരമേറിയ പുഷ്പങ്ങളും പൂക്കളെത്തേടി പറക്കും ശലഭവും പൂന്തേൻ നുകരാൻ കൊതിക്കും വണ്ടുകളും. വെള്ളിയറഞ്ഞാണു്പോലെചുറ്റും തുള്ളുന്ന സുന്ദര കടലും. എല്ലാം കുളിരൊലിതിങ്ങിയ എന്റെ കേരളമെന്തൊരുഭംഗി .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത