ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/അക്ഷരവൃക്ഷം/എന്തുകൊണ്ടാണ് രോഗങ്ങൾ ഉണ്ടാകുന്നത് ?.

മാലിന്യ മുക്ത കേരളം.

രോഗ പ്രതിരോധശേഷി കുറയുമ്പോൾ , ടൂബർക്കിൽ ബാസിലസ് എന്ന ബാക്ടീരിയ നമ്മുടെ ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ നമുക്ക് ടൂബർക്കുലോസിസ് അഥവാ ക്ഷയം എന്ന രോഗം പിടിപെടുമെന്ന് നമുക്കറിയാമല്ലോ. ഒരാൾക്ക് രോഗ പ്രതിരോധശേഷി കുറയാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് ?പോഷകാഹാരക്കുറവ് , ഭക്ഷണക്കുറവ് , ശുദ്ധജലത്തിന്റെ അഭാവം , വൃത്തിഹീനമായ അന്തരീക്ഷം അഥവാ പരിസര ശുചിത്വമില്ലായ്മ , വ്യക്തി ശുചിത്വമില്ലായ്മ , ഭക്ഷണത്തിലൂടെ വിഷവസ്തുക്കൾ ശരീരത്തിൽ എത്തുക , അന്തരീക്ഷ മലിനീകരണം , കാലാവസ്ഥ മാറ്റം , പ്രകൃതിനാശം , ജൈവ വൈവിദ്ധ്യമില്ലാതെയാകുക , വിദ്യാഭ്യാസമില്ലായ്മ തുടങ്ങിയവയാണെന്ന് നമുക്കറിയാമല്ലോ.

എന്തുകൊണ്ടാണ് ചിലർക്ക് ഭക്ഷണക്കുറവ് അല്ലെങ്കിൽ പട്ടിണി കിടക്കേണ്ട അവസ്ഥയുണ്ടാകുന്നത് ? എന്തുകൊണ്ടാണ് മറ്റു ചിലർക്ക് ആവശ്യത്തിന് ഭക്ഷണം അഥവാ അമിതമായി ഭക്ഷണം ലഭിയ്ക്കുന്ന അവസ്ഥയുണ്ടാകുന്നത് ?

ആവശ്യമായ ഭക്ഷണവും പോഷകാഹാരങ്ങൾ അടങ്ങിയ ഭക്ഷണവും എല്ലാവർക്കും ഒരേ പോലെ ലദിയ്ക്കേണ്ടതാണ്. ആ നിലയിലേയ്ക്ക് നമ്മൾ മാറേണ്ടതാണ്.അങ്ങനെ വരുമ്പോൾ പോഷകക്കുറവ് മൂലമുണ്ടാകുന്ന രോഗങ്ങളെ നമുക്ക് പിടിച്ചു നിർത്താം.

പാമ്പുകൾ എലികളെ ഭക്ഷിയ്ക്കാറുണ്ട്.
പാമ്പുവർഗ്ഗങ്ങളും എലികളെ കൊല്ലുകയോ ഭക്ഷിയ്ക്കുകയോ ചെയ്യുന്ന മറ്റു ജീവികളും പെട്ടെന്ന് ഇല്ലാതെയായാൽ എന്തു ചെയ്യും ?
എലികളുടെ എണ്ണം കണക്കിലധികം വർദ്ധിക്കും. അതുമൂലം എലികൾ പരത്തുന്ന എലിപ്പനി , പ്ലേഗ് തുടങ്ങിയ രോഗങ്ങളും കൂടി വരും.ഇത് ജൈവ വൈവിദ്ധ്യം ഇല്ലാതാകുന്നതിന്റെ പ്രശ്നമാണ്.

ഫാക്ടറികളിൽ നിന്നും പുറത്തു വിടുന്ന പുക അന്തരീക്ഷവായുവിനെ മലിനമാക്കുന്നു . ഫാക്ടറികളിൽ നിന്നും പുറം തള്ളുന്ന മറ്റ് മാലിന്യങ്ങൾ നദികളിലേയ്ക്ക് ഒഴുക്കി വിടുന്നു .മലിനമായ അന്തരീക്ഷവായു ശ്വസിയ്ക്കുന്നതിലൂടെ ശ്വാസകോശ രോഗങ്ങളും അല്ലാത്തതുമായ രോഗങ്ങളും പിടിച്ചെടുന്നു.അതു പോലെ ശുദ്ധജലം മലിനമാക്കുന്നതിലൂടെയും പലവിധ രോഗങ്ങൾ ഉണ്ടാകുന്നു.

രോഗങ്ങളെ പ്രതിരോധിയ്ക്കാൻ രോഗ പ്രതിരോധശേഷി കൂടിയേ തീരു.രോഗ പ്രതിരോധശേഷി നേടേണ്ടത് ആദ്യം സൂചിപ്പിച്ച പല തരം കുറവുകളെ ഇല്ലാതാക്കിക്കൊണ്ടാണ്. ഇത്തരം കുറവുകൾ ഇല്ലാതാകുന്ന സാഹചര്യമുണ്ടായാൽ ഒട്ടുമിക്ക രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷപ്പെടാനാകും. ആ നിലയിലേയ്ക്ക് സമൂഹം ഉയരേണ്ടത് അത്യാവശ്യമാണ്‌.


ദേവനന്ദ ജി
5 ബി ഗവ.വി.എച്ച്.എസ്.എസ് കോട്ടുകാൽ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം