ആരോഗ്യ പ്രവർത്തകരും
പോലീസ് ഏമാൻമാരുമെല്ലാം
കൊറോണക്കെതിരായിട്ട്
പോരാടീടുന്നു
( 'ഓ... തിത്തിത്താരാ' )
നാൽപ്പത് രാവും പകലും
ലോക് ഡൗണിൽ കഴിഞ്ഞിടേണം
സാമൂഹിക അകലം നാം
ശ്രദ്ധിച്ചിടേണം
( ഓ തിത്തിത്താരാ)
ചൈന ബ്രിട്ടൻ അമേരിക്ക
സ്പെയിനും ഇന്ത്യയിലുമെല്ലാം
കൊറോണ രോഗബാധിതർ
ഒരു പാടുണ്ടേ
സാനിറ്റൈസർ മാസ്ക്കുമെല്ലാം
മുറപോലെ വേണം കൈയിൽ
കൊറോണ വൈറസിനെ നാം തുരത്തീടണം
( ഓ: തിത്തിത്താരാ)