16:31, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhshpd(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഒരു നല്ല നാളേക്കുവേണ്ടി <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതി പ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതിയിലെ ഘടകങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടാണ് നിലനിൽക്കുന്നതെന്ന് നമുക്കറിയാം. മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ വിഭവങ്ങൾ നൽകി വരുന്നത് നമ്മുടെ പ്രകൃതിയാണ്. ഇന്ന് പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുകയാണല്ലോ. പരിസ്ഥിതിയുടെ സന്തുലിനാവസ്ഥയെ ആധുനിക മനുഷ്യൻ്റെ വികസന പ്രവർത്തനങ്ങൾ തകിടം മറിക്കുമ്പോൾ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെട്ട് പ്രകൃതിയുടെ താളം തെറ്റുന്നു. ഇതിൻ്റെ പരിണിത ഫലങ്ങൾ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ ഇപ്പോൾ. ഒരു മഹാമാരിയിൽ അകപ്പെട്ട് മനുഷ്യൻ സ്വയം ഒതുങ്ങിക്കൂടിയപ്പോൾ വായു, ജലം തുടങ്ങി എല്ലാ മേഖലയിലും ഉള്ള മാലിന്യങ്ങൾ ഇല്ലാതെയായി. ഇത് നമുക്കുള്ള ഒരു മുന്നറിയിപ്പാണ്. വരും കാലങ്ങളിൽ പ്രകൃതി സംരക്ഷിക്കാതെ മുമ്പോട്ട് പോയാൽ അത് നമ്മുടെയും വരും തലമുറകളുടെയും ജീവന് ഭീഷണിയാകുമെന്നതിന് യാതൊരു സംശയവുമില്ല. അതുകൊണ്ട് നമുക്ക് പരിസ്ഥിതിയെ സ്നേഹിക്കാം, സംരക്ഷിക്കാം ഒരു നല്ല നാളേക്കുവേണ്ടി