സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/അതിജീവനത്തിൻെറ മാർഗ്ഗം
അതിജീവനത്തിൻെറ മാർഗ്ഗം
ഒരിടത്ത് മനു എന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു . അവൻ ഒരി ഗ്രാമപ്രദേശത്തായിരുന്നു താമസിച്ചിരുന്നത് . അവൻ സ്കൂളിൽ എല്ലാ കുട്ടികളോടും സ്നെഹത്തോടെ പെരുമാറുമായുരുന്നു . അവധിക്കാലത്ത് അവൻ ആ പ്രദേശങ്ങളിലെ കുട്ടികളുമായി കളിക്കാൻ പുറത്തുപോവുക പതിവായിരുന്നു . ഒരു ദിവസം അവൻ വീട്ടിലുള്ളവരുടെ കൂടെയിരുന്നു ടിവി കാണുകയായിരുന്നു . അതിൽ ഒരാൾക്ക് കൊറോണ എന്ന രോഗബാധ പിടിപെട്ട് മരിച്ചതായി കണ്ടു . അപ്പോൾ അവൻെറ അച്ഛൻ അവനോടു പറഞ്ഞു " മോനേ ഇത് ഒരു മഹാ രോഗമാണ് . ഇത് പടരുന്ന രോഗമാണ് . അതുകൊണ്ട് നമ്മൾ വളരെ ജാഗ്രതയോടെ ഇരിക്കണം . നമുക്ക് ആ രോഗം പിടിപെടാതിരിക്കേണ്ടതിന് നമ്മൾ കൈകൾ ഇടക്കിടെ കഴുകുകയും അനാവശ്യമായി പുറത്തിറങ്ങാതെയും കഴുകാത്ത കൈകൾ കൊണ്ട് കണ്ണ് , മൂക്ക് , വായ എന്നിവിടങ്ങളിൽ തൊടാതെയും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുകയും ഈ രോഗത്തെ ചെറുക്കാനുള്ള കരുത്തിനു വേണ്ടി നമ്മൾ പോഷകാഹാരങ്ങൾ കഴിക്കുകയും ചെയ്യണം എന്ന് പറഞ്ഞു . അപ്പോൾ മനു അങ്ങനെ ചെയ്യാം എന്നു പറഞ്ഞു . ഒരു ദിവസം അവൻെറ മാമൻ ലണ്ടനിൽ നിന്നു വന്നു . അവന് ഒരുപാട് മിഠായികളും വസ്ത്രങ്ങളും ഒക്കെ കൊണ്ടു വന്നു . അപ്പോൾ അവൻെറ അച്ഛൻ പറഞ്ഞതനുസരിക്കാതെ ആ മിഠായികളൊക്കെ അവൻ തിന്നു . കുറച്ചുകഴിഞ്ഞ് മാമൻെറ കൂടെ അവൻ യാത്ര പോയി . അപ്പോൾ ഇടക്കുവച്ച് പോലീസുകാർ അവർക്കു രോഗം ഉണ്ടോ എന്ന് ചെക്ക് ചെയ്തു . അവൻെറ മ്മൻ വിദേശത്ത് ജോലി ചെയ്ത് വന്നതുകൊണ്ട് അദ്ദേഹത്തിൻെറ കൂട്ടുകാരന്ൽ നിന്ന് പിടിപെട്ടു . അതുകൊണ്ട് മനുവിനും അവൻെറ വീട്ടിലുള്ളവർക്കും രോഗത്തിൻെറ ചില ലക്ഷണങ്ങൾ ഉള്ളതുകൊണ്ട് അവരോട് വീട്ടിൽ നിരീക്ഷണത്തിനിരിക്കാൻ പറഞ്ഞു . മനുവിൻെറ അച്ഛൻ പറഞ്ഞത് അനുസരിക്കാത്തതിനെ ഓർത്ത് വിഷമിച്ചു . അവനും അവൻെറ വീട്ടിലുള്ളവരും രോഗം വരാതിരിക്കാൻ അവൻെറ അച്ഛൻ പറഞ്ഞതുപോലെ തന്നെ ചെയ്തു . കുറച്ചു ദിവസങ്ങൾക്കു ശേഷം അവർക്കു രോഗം ഉണ്ടോ എന്ന് പരിശോധിക്കാൻ കുറച്ച് പ്രധാന ഉദ്യോഗസ്ഥൻമാർ വന്നു . അവരെ പരിശോധിച്ചപ്പോൾ അവർക്ക് രോഗമില്ലെന്ന് കണ്ടെത്തി . അങ്ങനെ അവനും അവൻെറ കുടുംബവും ആ മാരകരോഗത്തെ അതിജീവിച്ചു .
ൽ ർ ൻ ൺ ൾ ൻെറ |