16:14, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shyni(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അന്നും ഇന്നും <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എത്ര സുന്ദരമാണീ പ്രകൃതി
പച്ചപ്പട്ടുടുത്ത വയലേലകൾ , പുൽമേടുകൾ
പുൽമേയുന്ന പൈക്കിടാങ്ങൾ
പുള്ളിക്കുയിൽ പാട്ടും കാവുകൾ
കളകളം പാടിയൊഴുകും അരുവികൾ
കാറ്റിനൊപ്പം ഒഴുകിയെത്തുന്നു , മുല്ല
തെച്ചി , പിച്ചകഗന്ധങ്ങൾ
അന്ന് നമ്മൾ ഊഞ്ഞാലു കെട്ടിയ
മാവിൻകൂട്ടങ്ങൾ
നന്മയും സ്നേഹവും നിറഞ്ഞുനിന്നൊരാ
പ്രകൃതി എങ്ങോ മാഞ്ഞുപോയ്
പച്ചപ്പാടങ്ങളില്ല , പൈക്കിടാങ്ങളില്ല .
കാവുകൾ , അരുവികൾ ഒന്നുമില്ല
നിശ്ചലം , മലിനം സർവം വിഷമയം
ഇന്ന് കാറ്റിനൊപ്പമെത്തുന്നതോ
ഫാക്ടറിപ്പുകതൻ രൂക്ഷഗന്ധം
പുൽമേയുന്ന പൈക്കിടാങ്ങൾക്കു പകരം
ഇന്ന് കാണാം ചീറിപ്പായും വാഹനങ്ങൾ
അതെ ഇത് മനുഷ്യൻ ഭരിക്കും ഭൂമി
ഒരു മെഴുകുതിരിപോൽ ഉരുകുന്നു ധരണി
മനുഷ്യാ , നിൻകുട്ടിക്കളി ഭൂമിദേവിയെ ഞെരുക്കുന്നുവോ
എന്റെ ഭൂമിമാതാവിന്റെ അന്ത്യം അടുത്തുവോ ?