Login (English) Help
സൂര്യനേം ചന്ദ്രനേം കണ്ടുനാമറിയുന്നു ദിനങ്ങളോരോന്നും..... ഓരോ നിമിഷവും നാമറിയുന്നു ഘടികാരസൂചിയിലൂടെ.... മനുജൻ കറങ്ങുന്നതാ സമയമെന്ന വട്ടത്തിനുള്ളിൽ പിടിവള്ളി കിടക്കുന്നതാ സമയത്തിൻ കൈകളിൽ പാടുന്ന കുയിലിനും കരയുന്ന കുഞ്ഞിനും ഒഴുകുന്ന പുഴയ്ക്കും സമയം അത് തുല്യമല്ലോ നിനക്കും എനിക്കും തുല്യമായികിട്ടി സമയമെന്നാൽഭുതം എങ്ങോ പോകുന്നു സമയമെപ്പോഴും തിരിച്ചുവരാത്തൊരിടത്തേക്കു മനുജാ നി തിരിച്ചറിയുക തിരിച്ചുവരില്ല ഇത് നിനക്ക്.