15:44, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 133331(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/ഓർമ്മയുടെ തീരത്ത് | ഓർമ്മയുടെ തീരത്ത്]] {{...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർക്കുന്നു ഞാനെന്റെ പരിസ്ഥിതിയെ ഇന്ന്
ഭീകരമായ നിഴലിലൂടെ.
കേരളമെന്നു പറഞ്ഞു കേൾക്കുമ്പോഴെൻ
കണ്ണഞ്ചിപ്പിക്കുന്നൊരോർമയാണ്.
കുന്നും മലയും കാട്ടുചോലയുമുളള
ഭംഗി പരത്തുന്ന പുഴകളുണ്ട്.
പരന്നു കിടക്കുന്ന കടലുകളും
പാറിപ്പറക്കുന്ന പക്ഷികളും.
ചാഞ്ചാടിയാടുന്ന സസ്യലതാദികൾ
എല്ലാം എനിക്കിന്ന് ഓർമ്മ മാത്രം.
കേരളമെന്നു പറഞ്ഞു കേൾക്കുമ്പോഴെൻ
സങ്കടമാണെന്റെ കൂട്ടുകാരേ
കുന്നും മലയും കാട്ടുചോലയുമില്ല
ഭംഗി പരത്തുന്നതൊന്നുമില്ല.