എ.എം.എച്ച്.എസ്. തിരൂർക്കാട്/അക്ഷരവൃക്ഷം

15:32, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lkamhsstkd (സംവാദം | സംഭാവനകൾ) (Adding)

മാറ്റം

         Anjal Shad A (8K)

ആരാരും പോവാത്ത കോലത്തിലേക്കിന്ന് അങ്ങാടിയൊക്കവേ മാറി. ആളുകളൊക്കെയും വീട്ടിലകപ്പെട്ട് നട്ടപ്പിരാന്തിലായി. ഫ്ലൈറ്റില്ല,ട്രൈനില്ല,യാത്രകളില്ലൊട്ടും; സൈക്കിൾ സവാരി പോലും നിർത്തിയങ്ങനെ വീട്ടിലിരിപ്പൂ നിത്യം! കൊറോണക്കാലത്തെ ജാഗ്രതാ രീതികൾ പറഞ്ഞാലൊടുങ്ങുകില്ല...

ലോകത്തെ ഞ്ഞെട്ടിച്ച ട്രംപിന്റെ രാജ്യം ആലില പോലെ വിറച്ചുപോയി. വൈറസ്സിൻ പേടിയിൽ വമ്പൻമാരൊക്കയും ഞ്ഞെട്ടിത്തരിച്ച് നിന്നു. ഭയമല്ല വേണ്ടത്;ജാഗ്രതയാണെന്നു റക്കെ പറഞ്ഞുകൊണ്ട് ശോഭ കൈകൊള്ളുന്നു കേരളം! വൈറസ്സിൻ കണ്ണികൾ പൊട്ടിച്ചെറിയുവാൻ മലയാളമൊത്തുനിന്നു. അഭിമാനമേകുന്ന മാതൃകയായി നാം എങ്ങും ശ്രുതിപ്പെടുന്നു...!!!