ഇനിയെത്ര മാരി വരുന്നുണ്ടെങ്കിലും തളരില്ല മറയില്ല ഇനി എന്റെ ലോകം കനലുപോൽ കത്തുന്ന രാവിന്റെ മാറിൽ ഇനിയെത്ര ദൂരം കണ്ടിടും നമ്മൾ? എല്ലാരും എല്ലാം അറിയുന്നത് ഇപ്പോൾ! എല്ലാരും എല്ലാം കാണുന്നത് ഇപ്പോൾ! ഇനി വന്ന പാതയിൽ ഒര- കലംപാലിച്ചു നാടിനെ നഗരത്തെ രക്ഷിച്ചിടാം മാസ്കും സോപ്പും ഉപയോഗിച്ച് നമ്മൾക്ക് രോഗപ്രതിരോധം നിലനിർത്തിടാം കനലുപോൽ പകരുന്ന ഈ ഒരു ശക്തിയെ ശുചിത്വം എന്ന ആയുധം കൊണ്ട് കീഴ്പ്പെടുത്തിടാം ഇനിയൊരു ലാവണ്യ ലോക ശാന്തമാം നിശ്ചയ ഭൂദമാം ശക്തിയെ നശിപ്പിച്ചിടാം ഇനിയെങ്കിലും നാം തോരാതെ കാത്താൽ ഇനിയെ ഏഴു ലോകവും വിജയശ്രീലാളിതം മറക്കില്ല നമ്മൾ.. വിറക്കില്ല നമ്മൾ.. ഇതു കരളുറപ്പുള്ള ഒരു കേരളം ഇത് കരളുറപ്പുള്ള എന്റെ കേരളം...
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത