സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ കോവിഡ് 19
കോവിഡ് 19
കൊറോണ വൈറസ് ഡിസീസസ് 2019 എന്നതാണ് കോവിഡ് 19 എന്നതിന്റെ പൂർണരൂപം. വൈറസിന്റെ ഒരു കൂട്ടമാണ് കോറോണവൈറസ്. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നത് കൊണ്ടാണ് ക്രൗൺ എന്ന അർഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. സാർസ് - കോവ്- 2 എന്നും ഇതിനെ അറിയപ്പെടുന്നു, ബ്രോങ്കയ്റ്റീസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്
ഈ വൈറസിനെതിരെ വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നതുകൊണ്ട് ഈ അണുബാധ സ്ഥിരീകരിച്ച മേഖലയായിട്ടോ അണുബാധയുള്ളവരായിട്ടോ സമ്പർക്കം പുലർത്തുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.
കൊറോണേയെ നമ്മൾ എന്തിന് ഭയക്കണം?
ഡിസംബർ 19 - ന് ചൈനയിലെ വുഹാനിലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത്. ഈ .ചുരുങ്ങിയ സമയം കൊണ്ട് മിക്ക രാജ്യങ്ങളിലും പടർന്നു പിടിക്കുകയും 145000 നു മുകളിൽ മനുഷ്യർ മരണപ്പെടുകയും ചെയ്തു.
രോഗലക്ഷണങ്ങൾ :
1. കടുത്ത തലവേദന 2. കടുത്ത പനി
3. ശ്വാസതടസം 4. നെഞ്ചുവേദന 5. ചുണ്ടിലും മുഖത്തും നീലനിറം
6. ഛർദി
7. വയറിളക്കം 8. വരണ്ടചുമ.
അണുബാധ പടരുന്ന രീതി :
വായ പൊത്തിപിടിക്കാതെ ചുമക്കുമ്പോഴും തുമ്മുമ്പോളും വായുവിലേക്ക് തെറിക്കുന്ന തുള്ളികളിലൂടെ ആണ് വൈറസ് പടരുന്നത്. അണുബാധ ഉള്ള ഒരാളെ സ്പർശിക്കുകയോ ഹസ്തദാനം നൽകുന്നതുവഴിയോ രോഗാണുക്കൾ മറ്റൊരാളിലേക്ക് പടരുന്നു.
മുൻകരുതലുകൾ :
1. കൈകൾ സോപ്പ് ഉപയോഗിച്ച് ഇടക്കിടെ നന്നായി കഴുകണം 2. ചുമക്കുമ്പോഴും തുമ്മുബോഴും തൂവാലകൾ ഉപയോഗിക്കുക 3. പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകിയ ശേഷമെ ഉപയോഗിക്കാവു 4. പുറത്തുപോകുമ്പോൾ സാനിറ്റൈസർ കരുതുക
5. ക്വാറന്റൈന്നിൽ കഴിയുന്നവരുമായി സാമൂഹിക അകലം പാലിക്കുക
6. പൊതു ചടങ്ങുകളിൽ നിന്നും വിട്ടുനിൽക്കാൻ ശ്രമിക്കുക 7. വ്യക്തി ശുചിത്വം പാലിക്കുക രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനെ ആശുപത്രിയുമായി ബന്ധപെടുക.
ലോക്ക്ഡൗണിന്റെ പ്രാധാന്യം.
അതിവേഗത്തിൽ പടരുന്ന ഈ മഹാമാരിയെ പൂർണമായും ഒഴി വാക്കാൻ വേണ്ടിയാണ് ലോകംമുഴുവൻ ലോക്ക്ഡൗണിൽ ഏർപ്പെട്ടിരിക്കുന്നത്. എല്ലാ ജനങ്ങളും അവരവരുടെ വീട്ടിൽ തന്നെ ഇരിക്കുക. ഇവ പാലിക്കുന്നതുമൂലം ഓരോദിവസവും രോഗം പടരുന്നത് നിയന്ത്രിക്കാൻ കഴിയുമെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടുകൾ വ്യക്തമാകുന്നു. ഈ ലോകത്തെ രക്ഷിക്കാൻ നമ്മൾക്ക് ഒറ്റകെട്ടായി ലോക്‌ഡൗണിൽ പങ്കാളികളാകാം.
ലക്ഷ്മി അജയൻ 6 ബി സെന്റ് ജോസഫ്സ് ഗേൾസ് ആലപ്പുഴ