ജി എൽ പി എസ് മംഗലം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത്.അതുകൊണ്ട് തന്നെ ജനങ്ങളുടെ ആരോഗ്യകാര്യത്തിൽ എല്ലാ ഭരണാധികാരികളും കാര്യമായ ശ്രദ്ധ ചെലുത്താറുമുണ്ട്.രോഗമില്ലാത്ത അവസ്ഥ എന്നതിലുപരി ശാരീരികാവും മാനസികവുമായ പൂർണ്ണത ഉറപ്പുവരുത്തുന്ന സ്ഥിതിവിശേഷം ആണ് പൂർണ്ണ ആരോഗ്യം.രോഗംവന്നു ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കേണ്ടതാണ്.ഇന്ന് ലോകം മുഴുവൻ കോവിഡ്19എന്ന മഹാമാരി പടർന്നുപിടിക്കുമ്പോൾ ലോക് ഡൗൺ ചെയ്തുകൊണ്ട് നമ്മൾ രോഗം പടരാതിരിക്കാൻ വേണ്ടിയുള്ള മുൻകരുതലുകൾ എടുത്തു.ഇന്ന് ഇന്ത്യയും നമ്മുടെ കൊച്ചു കേരളവും ലോകരാജ്യങ്ങൾക്ക് തന്നെ മാതൃക ആയി കഴിഞ്ഞു.രോഗങ്ങൾ എന്നും മനുഷ്യന് ഭീഷണിയാണ്.ചികിത്സാരീതികളിലൂടെ രോഗങ്ങളിൽ നിന്നും രക്ഷനേടുവാൻ മനുഷ്യൻ സാമർഥ്യം നേടിയിട്ടുണ്ട്.മനുഷ്യൻ ഈ സാമർഥ്യത്തെ വെല്ലു വിളിച്ചു കൊണ്ട് പുതിയ പുതിയ രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.അതിനു ഉദാഹരണമാണ് കോവിഡ്19.ഇതുപോലെ നമ്മുടെ ഇടയിൽ പടർന്ന രോഗങ്ങളാണ് ചിക്കൻഗുനിയ,എലിപ്പനി,ഡെങ്കിപ്പനി,പക്ഷിപ്പനി മുതലായവ.ചിക്കൻഗുനിയ വൈറസ് ശരീരത്തിലെ രോഗപ്രതിരോധ ശക്തി തകർക്കുന്നു.വീടും പരിസരവും വെള്ളംകെട്ടി നിൽക്കാതെ വൃത്തിയായി സൂക്ഷിക്കണം കാരണം മലിനജലത്തിൽ കൊതുകുകൾ പെറ്റുപെരുകാൻ കാരണമാകുന്നു.ഇതു ചിക്കൻഗുനിയ വരാൻ ഇടയാക്കുന്നു.എലിപ്പനിക്കു എലി നശീകരണമാണ് രോഗം തടയാനുള്ള മാർഗം.മലിനജലം നിത്യോപയോഗങ്ങൾക്കുഉപയോഗിക്കാതിരിക്കുക,വളർത്തുമൃഗങ്ങളുമായിഅടുത്തിടപഴകാതിരിക്കുക.ഇതെല്ലാമാണ് ഈ രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ.കോവിഡ് പോലുള്ള മാരക രോഗങ്ങൾ ആഗോള വ്യാപകമായി കാണപ്പെടുന്നു എന്നത് ഒരു പ്രധാന കാര്യമാണ് .മാനവരാശിയെ നശിപ്പിക്കുന്ന പുതിയ പകച്ചവ്യാധികൾക്കെതിരെലോകാരോഗ്യഗ്സംഘടനയുംജാഗരൂകരായിഇരിക്കേണ്ടത്ആവശ്യമാണ്.അല്ലെങ്കിൽഅത് സർവ്വനാശത്തിനും കാരണമായിത്തീരും.

ഗുരുദീപ് പ്രദീപ്
2 B ജി.എൽ .പി .എസ്.മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം