ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/നല്ല നാളുകൾ

13:49, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല നാളുകൾ | color= 4 }} <center> <poem> ധരണിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല നാളുകൾ

ധരണിയെന്നുള്ളൊരു മാതാവിനെ നമ്മൾ മാനവർ ചൂഷണം ചെയ്തിടുന്നു.......

ആഗോളതാപനം ഏറിടുന്നു ഭൂമിക്ക് ശാപമായി മാറിടുന്നു സ്വാർഥതയെന്നൊരു ചിന്ത മൂലം നദിയും സമുദ്രവും മലിനമാക്കി..........

കോപത്താൽ കത്തി ജ്വലിക്കുന്ന ഭൂമി തൻ താളം പിഴക്കാതെ നോക്കുക നാം...........

ഭൂകമ്പമായും പ്രളയമായും അവൾ മാനവരാശിയെ ചാമ്പലാക്കും......

അവകാശികളായ് ധരണിയിൽ നാം മാത്രമല്ലെന്നുള്ളതും ഓർത്തുകൊള്ളു.........

വികസനമെന്നുള്ള ലക്ഷ്യത്തിനൊപ്പമേ ഭൂമി തൻ നൻമയും ചേർത്തുവക്കൂ......

ആധിയും വ്യാധിയും ഇല്ലാതെ നാമിന്ന് ഭൂമിയിൽ സ്വസ്ഥരായി വാണിടണം.......

ഒത്തു പിടിച്ചിടാം കൈകൾ
കൊരുത്തിടാം നെഞ്ചോട് ചേർത്തിടാം മാതാവിനെ

Avanthika
9 D ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത