എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/തണ്ണീർകുടം

12:59, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14812 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തണ്ണീർകുടം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തണ്ണീർകുടം

ഒരു ദിനം ഞാനെന്റെ വീടിന്റെ മുറ്റത്തു
തണ്ണീർ കുടമൊന്നു തൂക്കിവെച്ചു
കത്തിയെരിയുന്ന വെയിലിന്റെ ചൂടിൽ
ഒരു കപ്പ്‌ വെള്ളം ഞാനൊഴിച്ചു
എല്ലാ ദിനവും കാലത്തെണീറ്റു ഞാൻ
തണ്ണീർകുടമൊന്നു ചെന്നു നോക്കും
പേരമരത്തിൽ വരുന്നൊരു മൈന
തണ്ണീർകുടത്തിലേക്കെത്തി നോക്കി
ദാഹമകറ്റി ചിറകടിച്ചുയരുന്ന
മൈനയെ കണ്ട് ഞാൻ കയ്യടിച്ചു
കാക്കയും കുരുവിയും വെള്ളരിപ്രാവും
വെള്ളം കുടിച്ചു പറന്നുയർന്നു
വേനലിൻ ചൂടിൽ ചുറ്റും കരിയുമ്പോൾ എന്റെ മനസ്സും കുളിർത്തു പോയി.
 

Muhammed Najad N K
2A എം.ഐ.എം.എൽ.പി.എസ് ആറളം
ഇരിട്ടി  ഉപജില്ല
കണ്ണൂർ 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത