എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി/അക്ഷരവൃക്ഷം/രണ്ടു ചങ്ങാതിമാർ
രണ്ടു ചങ്ങാതിമാർ
ഒരു ഗ്രാമത്തിൽ സുമ എന്ന പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. നല്ല വൃത്തിയുള്ള കുട്ടിയായിരുന്നു. സുമയുടെ വീടിന്റെ അടുത്ത വീട്ടിലെ കുട്ടിയായ പിങ്കു അവളുടെ കൂട്ടുകാരനാണ്. പിങ്കു വൃത്തിയുടെ കാര്യത്തിൽ വളരെ പിന്നിലാണ്. അവന് സുമയോട് അസൂയ തോന്നി. അടുത്ത ദിവസം രണ്ടുപേരും സ്കൂളിൽ പോയി. അവർ രണ്ടു പേരും ഒരേ ക്ലാസിലാണ്. ടീച്ചർ പറഞ്ഞു. " കുട്ടികളെ നിങ്ങൾ ഇന്ന് ക്ലാസ് വൃത്തിയാക്കണം". എല്ലാ കുട്ടികളും ടീച്ചർ പറഞ്ഞത് അനുസരിച്ചു. എന്നാൽ പിങ്കു മാത്രം ഒന്നും ചെയ്തില്ല. ടീച്ചർ പിങ്കുവിന് അടുത്ത് വിളിച്ചു ശുചിത്വത്തിന്റെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കി കൊടുത്തു അന്നുമുതൽ അവൻ എല്ലാവർക്കും' മാതൃകയായി വൃത്തിയുള്ള കുട്ടിയായി മാറി.
|