പരിസ്ഥിതി ശുചിത്വം
മനുഷ്യനും പരിസ്ഥിതിയും എന്ന വിഷയത്തിൽ 1972 ജൂൺ 5 മുതൽ 16 വരെ സ്റ്റോഹോമിൽ ഐക്യരാഷ്ട്രസംഘടനയുടെ ജനറൽ അസംബ്ലി രാഷ്ട്രതലവൻമാർക്കായി നടത്തിയ സമ്മേളനത്തിലാണ് പരിസ്ഥിതി ദിനാചരണത്തിനുള്ള ആദ്യ തീരുമാനമുണ്ടായത്.1973 ജൂൺ 5 ആദ്യ പരിസ്ഥിതി ദിനമായി ആഘോഷിച്ചു.
ഇന്ന് നമുക്ക് ചുറ്റും കാണുന്ന പരിസ്ഥിക പ്രശ്നങ്ങളെ ഒന്ന് വിലയിരുത്തി നോക്കാം. ഇന്ന് നാം നേരിടുന്ന പ്രധാന പ്രശ്നം മലിനീകരണമാണ്.
ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പ്ലാസ്റ്റിക് മലിനീകരണം. ബാഗുകൾ, കപ്പുകൾ, ഷീറ്റുകൾ, കവറുകൾ എന്നു വേണ്ട നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് കണക്കില്ല.പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അശാസ്ത്രീയ സംസ്ക്കരണം മണ്ണിനേയും, വായുവിനേയും, ജലത്തേയും ഒരു പോലെ വിഷമയമാക്കുന്നു.
രാസവസ്തുക്കളുടെ അമിത ഉപയോഗം മനുഷ്യനെ രോഗിയാക്കി മാറ്റുന്നു. യുക്തിരഹിതമായ കാർഷിക പ്രവർത്തനങ്ങളും ,വ്യവസായശാലകളിൽ നിന്നുള്ള മാലിന്യങ്ങളും, രാസ മാലിന്യങ്ങളും മണ്ണിനെ മലിനമാക്കുന്നു.ഇത് കൃഷിയേയും വെള്ളത്തേയും നശിപ്പിക്കുന്നു. ഒപ്പം പരിസ്ഥിതിക്കും ദോഷമാകുന്നു.
കായലിലേക്ക് മാലിന്യങ്ങൾ തള്ളുന്നത് സമുദ്ര ഘടന കുറയുകയും, മത്സ്യ ഉല്പാദനം കുറയുന്നതിന് കാരണമാകുകയും ചെയ്യുന്നു.ജനപ്പെരുപ്പവും വ്യവസായ വളർച്ചയും കാരണം കാടുകൾ നശിക്കുന്നു. പ്രകൃതിയുടെ ശ്വാസകോശക്കളായ മരങ്ങളെ നശിപ്പിക്കുന്നത് നമ്മുടെ നിലനില്പ് തന്നെയാണ് ചോദ്യം ചെയ്യുന്നത്.
ജല മാലിന്യവും, ശുദ്ധജല ദൗർലഭ്യവും നാം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ്. ജീവജലം മലിനമാക്കുന്നത് മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ ജീവനും നിലനില്പ്പിനും ഭീഷണിയാകുന്നു. ഇന്ന് നാം കാണുന്ന രോഗങ്ങളുടെ ഭൂരിഭാഗവും വരുന്നത് ഇതിലൂടെയാണ്.
മനുഷ്യൻ പ്രകൃതിയെ ശുചിയായി സൂക്ഷിക്കുക. രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ പ്രകൃതിയെ സംരക്ഷിക്കുക. മരങ്ങൾ നട്ട് വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുക. കുടിവെള്ളം മലിനമാകാതെ സൂക്ഷിക്കുക.
(മരം ഒരു വരമാണ്)
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|