12:32, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dvnsshsspoovattoor(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അന്ത്യത്തിന് ഒരു മുഖവുര | co...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പെരുമ്പറ മുഴങ്ങുകയായി
മാനവ ഹൃദയത്തിൻ അകത്തളത്തിൽ
അങ്കം തുടങ്ങുകയായി
അന്ത്യം ചിരിക്കുകയായി
യുദ്ധത്തിൻ സ്മരണകൾ പേറുന്നൊരാ
പച്ചപ്പുടവയണിഞ്ഞമമവന്നു
മുലപ്പാലിനൊപ്പം ചോരയും ഊറ്റിയ
മക്കളോടാണിന്നീ , യുദ്ധം
മക്കൾ അരിഞ്ഞൊരാ
സ്തനത്തിൽ മുറിപ്പാടും
നൂറ്റാണ്ടുകൾ പെയ്ത
യുദ്ധത്തിൻ ക്രിയകളും
ഓട്ടു പാത്രം പോലും
കണ്ണ് ചിമ്മും പുടവയും
എങ്കിലും വിളങ്ങുന്നുണ്ടൊരു
ശ്രീത്വം എന്നമ്മയിൽ
പച്ച കലർന്നൊരു ശ്രീത്വം
ചരിത്രം തോല്ക്കുകയാണേ
സൃഷ്ടാവ് നാണിക്കയാണേ
തന്റെ കലാസൃഷ്ടി തൻ കാമിനിയോട്
ചെയ്ത ക്രിയകളെയോർത്ത്
ശ്രീദേവിയിന്നു മൂദേവിയാകുന്നു
അമ്മ പുതു വേളി ചെയ്യുന്നു
മണവാളൻ തൻ പേര് പലതെങ്കിലും
അതിൽ പ്രമുഖം 'അന്ത്യം' അല്ലോ.....