കൊറോണ എന്ന കോവിഡ് 19
ലോകത്തിലെ തന്നെ മഹായുദ്ധങ്ങളുമായി ഉപമിക്കാൻ കഴിയുന്ന ഒന്നായി മാറുകയാണ് കൊറോണ എന്ന മഹാമാരി. ചൈനയിലെ വുഹാൻ മുതൽ ഇന്ത്യയിലെ കേരളം വരെയും വ്യാപിച്ച് കിടക്കുന്ന ഈ മഹാമാരി ചെറുതീപ്പൊരിയിൽ നിന്ന് ഉയർന്ന തീ പോലെ ആളിപ്പടരുന്നു. ലോകം മുഴുവൻ അതിൽ വെന്തു മരിക്കുന്നു.
എല്ലാം നിലച്ചു.!!!!
ജീവിത ചക്രത്തിലെ ഘടികാരം അൽപനേരം നിലച്ചുവെന്നതു പോലെയാണ് നമ്മുടെ പ്രകൃതിയും. ആലിൻകൊമ്പിന്റെ തണലിൽ കുശലം പറയുന്ന മുത്തശ്ശന്മാരില്ല.....ചായക്കടയുടെ വട്ടത്തിൽ കറങ്ങുന്ന വാഹനങ്ങളില്ല.....അറിവ് പകരുന്ന വിദ്യാലയങ്ങൾ വരെ അടച്ചു....എല്ലാം വിജനം.
ഇതിൽ നിന്ന് കരകയറാൻ നമുക്ക് ഒറ്റ വഴി മാത്രമേയുള്ളൂ, .....ശുചിത്വം..
കൈകൾ കഴുകിയും, മാസ്ക് ധരിച്ചും, അകലെ നിന്നും സ്നേഹിച്ചും നമുക്ക് ഈ മഹാമാരിയെ തുരത്താം. ഒരുപാടു കാലം പിന്നിലേക്ക് പോയതു പോലെ ...വാഹനങ്ങൾ ഇല്ല, സമ്പർക്കമില്ല....ഒന്നുമില്ല.
സ്വയം മനസ്സിലാക്കാനും സമൂഹത്തെ മനസ്സിലാക്കാനുമുള്ള ഒരു അവസരമാണിത്. എല്ലാം മാറി...എല്ലാവരും മാറി. ഇനിയും പിന്നിലേക്ക് പോകരുത്. കരുതലോടെ മുന്നിലേക്കു പോകൂ. അവിടെ നമുക്ക് വീണ്ടും ജീവിതം ആരംഭിക്കാം. കണ്ണി മുറിഞ്ഞു പോയ ബന്ധങ്ങൾ യോജിപ്പിക്കാം. വീട്ടിൽ ഇരിക്കാം, സന്തോഷത്തിന്റെ നാളുകൾക്കായി. അവധിക്കാലത്തിന്റെ മങ്ങിയ വർണങ്ങൾ തിരിച്ചു കൊണ്ടു വരാൻ നമുക്ക് വീട്ടിലിരിക്കാം, കരുതലോടെ.....
അകലെയിരുന്നു ഒരുമിക്കാം......
|