ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഓർമ്മകൾ മറക്കുന്ന നാളിൽ ഞാൻ ഓർത്തെടുക്കുന്നെന്റെ ബാല്യം ഓർമ്മകൾ ചിലമ്പിട്ട നാളിൽ ഞാൻ ഓടിക്കളിക്കുന്ന നേരം പൂങ്കാറ്റു വീശും നാളുകളിൽ മാമ്പൂവുണ്ണും നിമിഷങ്ങളിൽ അക്ഷരം മൊട്ടിട്ട നാളു തേടീ ഞാൻ പാറിപ്പറക്കുന്ന ബാല്യകാലം മണ്ണപ്പം ചുട്ടുകളിക്കുന്ന കാലം ഞാനിന്നു മോർക്കുന്നെൻ ബാല്യകാലം ഓലത്തുമ്പത്തു ചാടിക്കളിക്കും ഓമന നേരം എന്റെ ബാല്യം ഇന്നെല്ലാം മാറീ മറിഞ്ഞെങ്കിലും എൻ ഓർമ്മകളെന്നിൽ അലിഞ്ഞിടുന്നു ഇന്നു ഞാൻ മരണത്തിൻ തുമ്പിലായി നാളെ ഞാൻ മണ്ണിലലിഞ്ഞു പോകും എങ്കിലുമെന്റെ ബാല്യകാലം ഞാൻ മണ്ണിന്നടിയിൽ ഒളിച്ചു വെക്കും എൻ ഓർമ്മകളെന്നിൽ ഒളിച്ചു വെക്കും
സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത