Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കൊറോണ-ആത്മകഥ
2019 ഡിസംബർ മുപ്പത്തിയൊന്നാം തീയതി ഈ ഭൂമിയിൽ ഞാൻ പിറന്നു.ചൈനയിലെ വുഹാനിലാണ് എന്റെ ജന്മസ്ഥാലം .വളരെ സന്തോഷത്തോടെയാണ് ഞാൻ ഇവിടേയ്ക്ക് വന്നത്.പക്ഷെ എന്റെ വരവോടെ ഭൂമിയിലുള്ള മനുഷ്യന്റെ സന്തോഷം നഷ്ടമായി .ഞാൻ ഭൂമിയിലെ ഓരോ ജീവനും ആപത്തായിമാറി .ഈ അവസ്ഥ എന്റെ മനസ്സിനെ വളരെ വിഷമത്തിലാക്കി.പക്ഷെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലല്ലോ ."ഞാൻ ഒരു വൈറസ് ആയിപ്പോയില്ലേ ?"മനുഷ്യനെപ്പോലെ കാലുകളുണ്ടായിരുന്നെങ്കിൽ ഞാൻ അവരിൽനിന്നു ഓടി അകലുമായിരുന്നു .പക്ഷെ ഞാൻ ഇനി എന്തുചെയ്യണമെന്നോർത്തു വളരെ വിഷമത്തിലാണ് .ഈ ലോകത്തു ഞാൻ കരണമുണ്ടായ വിഷമസാഹചര്യങ്ങൾ എന്നെ ഭയപരവശനാക്കി .എല്ലാത്തിനും പരിഹാരം കാണുന്ന അമേരിക്കയ്ക്കുപോലും ഞാൻ ഇന്നൊരു പേടിസ്വപ്നമാണ്.
കോവിഡ് 19 എന്ന് പേരുള്ള ഞാൻ വളരെ ശക്തിയാർജ്ജിച്ചു വന്നു .ഓരോ ദിവസം കഴിയുന്തോറും ഞാൻ വളരെ വലിയ തോതിൽ വ്യാപിച്ചുകൊണ്ടേയിരുന്നു .ഞാൻ ഓരോ വ്യക്തിയിലേക്കും എത്തുമ്പോൾ പനി ,ചുമ ,ശ്വാസതടസ്സം എന്നീ ലക്ഷണങ്ങൾ പ്രകടമാക്കുന്നു.ചിലരിൽ ഇത് മാരകമായ ന്യുമോണിയയിലേക്കു വഴിമാറുകയും മരണത്തിനുതന്നെ കാരണമാകുകയും ചെയ്യുന്നു .
ചൈന ,സ്പെയിൻ,ഇറ്റലി,ബ്രിട്ടൻ,അമേരിക്ക ,ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ അനേകർക്ക് ജീവൻ നഷ്ടമായി .വളരെ സന്തോഷത്തോടെ ഭൂമിയിലേക്കുവന്ന ഞാൻ കാരണം ഈ ലോകത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാണെന്ന് മനസ്സിലാക്കിയ എന്നെ ഒന്ന് നശിപ്പിച്ചു തരണേയെന്നു ഞാൻ തന്നെ ദൈവത്തോട് നിരന്തരം പ്രാര്ഥിക്കുന്നുണ്ട് .പക്ഷെ ഇതുവരെയും എന്റെ പ്രാർത്ഥന ദൈവം ചെവിക്കൊണ്ടില്ല .ദിവസങ്ങൾ കഴിയുന്തോറും മരണനിരക്ക് കൂടിക്കൊണ്ടേയിരിക്കുന്നു .
ഇപ്പോൾ ഞാൻ ഇന്ത്യയിലെ ചില പ്രദേശങ്ങളെയും വിഴുങ്ങാൻ തുടങ്ങിയിരിക്കുന്നു.മനുഷ്യന് എന്നോട് ആദ്യം തോന്നാതിരുന്ന ഭയം ഇപ്പോൾ വര്ധിക്കുന്നുണ്ട് .ഞാൻ ഭീകരമായി വ്യാപിക്കുന്നത് ഭരണകൂടങ്ങളെ ഭയത്തിലാക്കിയിരിക്കുന്നു.ഇന്ത്യൻ പ്രധാനമന്ത്രി 2020 മാർച്ച് 25 മുതൽ 21 ദിവസം ലോക്ക് ഡോൺ പ്രഖ്യാപിച്ചു എന്നെ തുരത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു.ജനങ്ങളെല്ലാം വീടുകളിൽ ഒതുങ്ങി .സർക്കാരിന്റെ നിർദ്ദേശം അനുസരിച്ചായി ജീവിതം.കേരളത്തിൽ മാത്രം എന്റെ യാത്ര അത്ര എളുപ്പമായില്ല.ശൈലജ ടീച്ചർ വടിയുമായി എന്റെ നേരെ വന്നു.സർക്കാർ എല്ലാ ഒരുക്കങ്ങളും നടത്തിയതിനാൽ എന്റെ ആദ്യത്തെ ആവേശം പെട്ടെന്നുതന്നെ അടങ്ങി .സോപ്പും സാനിറ്റൈസറും എടുത്തു എല്ലാവരും എന്നെ ഓടിക്കുന്നു .എനിക്ക് തോൽക്കാൻ സന്തോഷമേയുള്ളൂ .അഹങ്കാരിയായ മനുഷ്യനെ ഒരു പാഠം പഠിപ്പിക്കാൻ ഇത്തിരിപ്പോന്ന എനിക്ക് കഴിഞ്ഞല്ലോ എന്ന ആശ്വാസം മാത്രം.
|