ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/അക്ഷരവൃക്ഷം/കിരീടമണിഞ്ഞ ഭീകരൻ

11:45, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44559alathottam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കിരീടമണിഞ്ഞ ഭീകരൻ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കിരീടമണിഞ്ഞ ഭീകരൻ

അസഹിഷ്ണുത തൻ വീട്ടുപടിക്കൽ
സഹിഷ്ണുത തൻ പാഠവുമായി
കിരീടമണിഞ്ഞൊരു ഭീകരൻ
വുഹാൻ മണ്ണിൽ കാൽ വച്ചു.

തിരസ്കരിക്കപ്പെട്ടവൻ
പുറത്തെടുത്തു രൗദ്രഭാവം
ഭീകരനവനെ അറിയാതെ
ഭയന്നു വിറച്ചു മാനവ ജനത

ജാതിമത അതിർവരമ്പുകളില്ലാതവൻ
ദൈവത്തിൻറെ സ്വന്തം നാട്ടിൽ
പൂരങ്ങൾതൻ നാട്ടിൽ എത്തി
തൃശ്ശിവപേരൂരിൽ തിരു മണ്ണിൽ

തിരിച്ചറിഞ്ഞു കേരളജനത
തിരിച്ചറിവിൻ നാൾവഴികൾ
പ്രതിരോധത്തിൻ പോർവഴികൾ
കൂടെകൂട്ടി വ്യക്തി ശുചിത്വം

കൈ കഴുകി അകറ്റാം ഭീകരനെ
മനസ്സുകൊണ്ട് അടുത്തിരിക്കാം
മേനികൊണ്ട് അകന്നിരിക്കാം
ആരോഗ്യത്തിൽ കഴിഞ്ഞുകൂടാം.

വൈഗ എസ് രാജീവ്
3 ഗവ എൽ പി എസ് ആലത്തോട്ടം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത