സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/ COVID-19

10:58, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St. Thresias U. P. S. Konniyoor (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= COVID-19 <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)


COVID-19

ഒരുതരം വൈറസ് ആണ് കൊറോണ. മനുഷ്യരിലും മൃഗങ്ങളിലും രോഗം പരത്തുന്ന വില്ലൻ !കോവിഡ് -19 എന്നാണ് രോഗത്തെ വിളിക്കുന്നത്. ചൈനയിലെ വുഹാനിലാണ് തുടക്കം. 4 മാസം കൊണ്ട് Antartica ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും എത്തിക്കഴിഞ്ഞു. കൊറോണ എന്നത് ലാറ്റിൻ വാക്കാണ്. കിരീടം എന്ന് അർഥം. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഒത്തിരി മുള്ളുകളുള്ള കിരീടം പോലിരിക്കും. വുഹാനിൽ പൊട്ടിപ്പുറപ്പെട്ട ഈ വൈറസിനെ 4 മാസം കഴിഞ്ഞിട്ടും ഇതിനെ പ്രീതിരോഗിക്കുവാൻ ഇതുവരെയും നമ്മുടെ ലോകജനതയ്ക്ക് കഴിഞ്ഞിട്ടില്ല. സാമൂഹിക അകലവും വ്യക്തിശുചിതവും മാത്രമാണ് ആകെയുള്ളൊരു പ്രീതിവിധി. ലോകരാജ്യങ്ങളിൽ പലയിടത്തും സാമൂഹികവ്യാപനം തുടങ്ങിയതിനുശേഷം മാത്രമാണ് അവർ സാമൂഹിക അകലം പാലിച്ചുതുടങ്ങിയത്. അത് നിമിത്തും നിയത്രണാതീതമായി രോഗം പടർന്നു പിടിക്കുകയും ഭീതിപടർത്തുന്ന വിധത്തിൽ മരണസംഖ്യ വർധിക്കുകയും ചെയ്തു. എന്നാൽ നമ്മുടെ കൊച്ചു കേരളം ലോകരാഷ്ട്രങ്ങൾ പുകഴ്ത്തുകയും അനുകരിക്കുകയും ചെയുന്ന നിലവാരത്തിൽ ആരോഗ്യവകുപ്പും സർക്കാരും ഇതിനെതിരെ നിലകൊണ്ടു. സാമൂഹിക വ്യാപനം എന്ന മഹാവിപത്തു ഉണ്ടാകുന്നതിനു മുൻപേ അത് മുന്നിൽ കണ്ട് പ്രേവര്തിച്ചതിനാൽ ലോകാരോഗ്യസംഘടന പ്രേവചിച്ച മരണനിരക്കിനേക്കാൾ മരണസംഖ്യ കുറവും സമ്പർക്കത്തിലൂടെ രോഗ വ്യാപനത്തിന്റെ അളവും വളരെ കുറവായിരുന്നു. ഏകദേശം 5000 തരം വൈറസുകളെയാണ് കണ്ടെത്തിയിട്ടുള്ളത്. എബോള, സിക, നിപ്പ, സാർസ് കോവ് -2 തുടങ്ങി നിരവധി വൈറസുകൾ നമുക്ക് ചുറ്റും വന്നിട്ടുണ്ട്. ഇവയെ നാം തുരത്തി ഓടിച്ചിട്ടുമുണ്ട്. നമ്മുടെ കേരളം മറ്റുള്ള രാജ്യങ്ങൾക്കു മാതൃകയാണ്. കോവിഡ്-19 എന്ന രോഗത്തെയും തുരത്തുവാൻ നമുക്ക് കഴിയും. "STAY HOME SAVE LIFE"

അനഘ സതീഷ്
6.B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം