കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/വൈറസ്

10:47, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14511 (സംവാദം | സംഭാവനകൾ) (kavitha)
വൈറസ്

ഇത്തിരി ഇത്തിരി കുഞ്ഞൻ വൈറസ്
ഒത്തിരി ഒത്തിരി ജീവനെടുത്തൊരു വൈറസ്
തുരത്താം ഇത്തിരി കുഞ്ഞൻ ഭീകരനെ
മാസ്‌ക്കും സോപ്പും ശുചിത്വവുമുമായ്.

തുരത്താം പൊരുതാം തടുക്കാമിവനെ
പ്രതിരോധിക്കാം സ്വപ്രയത്നത്താൽ
ഒറ്റക്കെട്ടായ് പ്രതിരോധിക്കാം ശുചീ-
കരിക്കാം നമ്മുടെ വീടും പരിസരവും.

അകന്നിരിക്കാം നമ്മൾക്കിപ്പോൾ
അടുത്തിരിക്കാം ഒറ്റ മനസ്സാലെ
പങ്കുചേരാമീ പ്രതിരോധത്തിൽ
നല്ലൊരു ലോകം പണിയാനായ്‌.
 

അദ്വിക അഖിലേഷ്
3 A കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത