ഇത്തിരി ഇത്തിരി കുഞ്ഞൻ വൈറസ്
ഒത്തിരി ഒത്തിരി ജീവനെടുത്തൊരു വൈറസ്
തുരത്താം ഇത്തിരി കുഞ്ഞൻ ഭീകരനെ
മാസ്‌ക്കും സോപ്പും ശുചിത്വവുമുമായ്.
തുരത്താം പൊരുതാം തടുക്കാമിവനെ
പ്രതിരോധിക്കാം സ്വപ്രയത്നത്താൽ
ഒറ്റക്കെട്ടായ് പ്രതിരോധിക്കാം ശുചീ-
കരിക്കാം നമ്മുടെ വീടും പരിസരവും.
അകന്നിരിക്കാം നമ്മൾക്കിപ്പോൾ
അടുത്തിരിക്കാം ഒറ്റ മനസ്സാലെ
പങ്കുചേരാമീ പ്രതിരോധത്തിൽ
നല്ലൊരു ലോകം പണിയാനായ്.