ഇതുവരെ ഇല്ലാത്ത ഇതു വരെ കാണാത്ത
പുതിയൊരു കാലമാ കൊറോണക്കാലം.
എവിടേയും പോകാതെ ആരെയും കാണാതെ
അവിടവിടെ തന്നെ കഴിയും കാലം.
അതിജീവനം തന്നെ പുതു ജീവനേകിടാം
അതിലേറെ ശ്രദ്ധയായ് കരുതലയി.
പ്രതിരോധ മാർഗങ്ങൾ മുറപോലെ ചെയ്തിടാം
ഈ കൊറോണയെ പാടെ തുടച്ചു മാറ്റാൻ .
എനിയൊരു നല്ലൊരു നാളേയ്ക്കു വേണ്ടി നാം താഴിട്ടുപൂട്ടിടാം ഒത്തു ചേരൽ.
എനിയൊരു നല്ലൊരു നാളേക്കു വേണ്ടി നാം ഉരിയാതെ മുഴുകിടും വീട്ടിൽ തന്നെ...