മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എങ്ങനെ നാടിനെ സംരക്ഷിക്കാം

09:50, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13344 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എങ്ങനെ നാടിനെ സംരക്ഷിക്കാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എങ്ങനെ നാടിനെ സംരക്ഷിക്കാം
     ഒരിടത്ത് അപ്പു എന്ന ഒരു കുട്ടിയുണ്ടായിരുന്നു അവൻറെ നാട് വൃത്തിയില്ലാത്തതായിരുന്നു. അതുകൊണ്ട് ഈച്ചയും കൊതുകും പ്രാണി യും ഒക്കെ അവിടെ കൂടുതലായിരുന്നു. അപ്പുവിന്റെ കൂട്ടുകാർക്ക് ഒക്കെ വയറിളക്കം, ഛർദി പോലുള്ള അസുഖങ്ങൾ പിടിപെട്ടു. എന്താണ് തൻറെ കൂട്ടുകാർക്ക് പറ്റിയത് അപ്പുവിനെ മനസ്സിലായില്ല. ഒരുദിവസം പറമ്പിൽനിന്ന് പണിയെടുക്കുമ്പോൾ അപ്പുവിനെ അച്ഛനെ ഒരുപാട് കൊതുക് കടിച്ചു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അച്ഛന് ഡെങ്കിപ്പനി വന്നു. വൃത്തി ഇല്ലാത്തതുകൊണ്ടാണ് തൻറെ നാട്ടിൽ ഇത്തരം ജീവികൾ വരുന്നതെന്ന് അപ്പുവിനു മനസ്സിലായി തൻറെ നാടിൻറെ പ്രശ്നം അപ്പു ആരോഗ്യവകുപ്പിനെ അറിയിച്ചു കൊടുത്തു. എല്ലാവരും ചേർന്ന് നാട് വൃത്തിയാക്കി. ആ നാട്ടിൽ നിന്നും ഈച്ചയും കൊതുകും എലികളും ഒക്കെ പമ്പകടന്നു. കൂട്ടുകാരെ ഇതുപോലെ നമ്മളോരോരുത്തരും നമ്മുടെ നാടും വൃത്തിയാക്കിയാക്കിയാൽ നമ്മുടെ നാട്ടിൽ നിന്നും രോഗങ്ങൾ പമ്പ കടക്കും.
റന ഫാത്തിമ
III B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ