സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

09:35, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധം

രോഗപ്രതിരോധത്തെക്കുറിച്ച് എഴുതുമ്പോൾ കൊറോണ വൈറസ് (കോവിഡ് 19) എന്ന മഹാമാരിയെ എങ്ങനെ നേരിടാമെന്ന് ലോക രാഷ്ട്രങ്ങൾ മുഴുവൻ ഉറ്റു നോക്കുന്ന ഈ നാളുകളിൽ ലോകത്തിനു തന്നെ ദുരന്തമായി മാറിക്കൊണ്ടിരിക്കുന്ന ഈ മഹാമാരിയെ പ്രതിരോധിക്കാൻ നമ്മുക്ക് എന്തു ചെയ്യാനാകുമെന്ന് നോക്കാം. ആദ്യമായി നാം ചെയ്യേണ്ടത് എന്താണ്- വ്യക്തി ശുചിത്വം പാലിക്കാം; ദിവസത്തിൽ ഒരു നേരമെങ്കിലും ശുദ്ധ ജലത്തിൽ ഒരു തുള്ളി സെറ്റോൾ ചേർത്ത് കുളിക്കുക, മണിക്കൂറുകൾ ഇടവിട്ട് ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് സമയമെടുത്ത് കൈകൾ നന്നായി കഴുകുക. എന്തെങ്കിലും ആവശ്യത്തിനു പുറത്തു പോകേണ്ടി വന്നാൽ തിരിച്ച് വന്നാൽ ഉടനെ വസ്ത്രം മാറി കുളിച്ച് വൃത്തിയായി വസ്ത്രങ്ങൾ ധരിക്കുകയും വേണം.

പോഷകസമൃദ്ധമായ ഭക്ഷണ പാനിയങ്ങൾ രോഗ പ്രതിരോധത്തെ ശക്തിപ്പെടുത്തും. വിറ്റാമിൻ ധാരാളമായി അടങ്ങിയിരിക്കുന്ന പച്ചക്കറികൾ - ക്യാരറ്റ്, ചീര, മത്തങ്ങ, തക്കാളി, കൂൺ, മധുരക്കിഴങ്ങ്, ബ്രോക്കോളി ഇവ കൂടാതെ ഫലവർഗ്ഗങ്ങളായ ഓറഞ്ച്, ആപ്പിൾ, പഴം, മാതളനാരങ്ങ, പപ്പായ ഇവ ധാരാളമായി കഴിക്കണം. മുട്ട, ഇറച്ചി, മത്സ്യം, ഇവയും ഭക്ഷണത്തിൽ ഉൾപെടുത്തേണ്ടതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക. രോഗികളുമായി സമ്പർക്കം പുലർത്താതിരിക്കുക. പുറത്തു പോകുമ്പോൾ സാനിടൈസർ കരുതുക. മാസ്ക് ഉപയോഗിച്ച് മുഖം മറയ്ക്കുക. കഴിയുന്നതും വീട്ടിൽ തന്നെ ഇരുന്ന് വെറുതെ സമയം പാഴാക്കാതെ സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ഇത് മനസ്സിനും ശരീരത്തിനും ഉൻമേഷവും ഊർജ്ജവും നൽകും. ഈ ശീലങ്ങൾ പാലിച്ചാൻ കോവിഡ് 19 മാത്രമല്ല ഏതു രോഗത്തേയും പ്രതിരോധിക്കാൻ നമ്മുക്ക് കഴിയും. ഈ രോഗത്തിനു മരുന്നു കണ്ടു പിടിച്ചട്ടില്ല, പ്രതിരോധിക്കുക മാത്രമേ പോംവഴിയുള്ളു. എല്ലാവരും സഹകരിക്കുക. ഈ രോഗത്തെ നമ്മുടെ രാജ്യത്തിൽ നിന്നു മാത്രമല്ല ഈ ലോകത്തു നിന്നു തന്നെ നമ്മുക്ക് തുടച്ചു നീക്കാം. അതിനു സർവ്വേശ്വരൻ നമ്മളെ അനുഗ്രഹിക്കട്ടെ.

Ann Maria Nunez
8 A സേക്രഡ് ഹാർട്ട് ഹൈസ്കൂൾ തേവര
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം