(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമ്മക്കായ്
ഒരു കുഞ്ഞുപുഷ്പത്തിൻ മറപിടിച്ചു ഞാൻ
അന്ന് നിൻ മുന്നിൽ വന്നനേരം
ഒളിക്കണ്ണെറിഞ്ഞു എൻ ഹൃദയത്തിൻ വാതിൽ
നറുവസന്തത്തിൻ പൂ വിരിയിച്ചു
അമ്പിളിമാമനെ എത്തിപിടിച്ചൊരു
കുസൃതികുരുന്നിന്റെ ആനന്ദം പോൽ
എൻ മനസ്സ് അറിയാതെ എന്തിനോ ആനന്ദ-
കോൾമയിൽ കൊള്ളുകയായിരുന്നു
വർഷവും ശിശിരവും വർഷഹേമന്തവും
വസന്തകാലങ്ങളും മാറിടുമ്പോൾ
ഇന്നുമെൻ ജീവിത താളിലൊരു ഓർമയായ്
നീയും ഒരിക്കൽ മാറിടുമോ
ഇനിയും വസന്തമുണ്ടാകും എന്നോർത്തു ഞാൻ
ഈ പടിവാതിലിലോരം ഇരുന്നിടട്ടെ.