00:04, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ചിതറിത്തെറിച്ചവർ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഏകാന്തതയുടെ തടവറയിലിരുന്നു ഞാൻ
മങ്ങിയ ഓർമ്മകൾ ചിക്കിചികയുന്നു
ദുഃഖമറിയാതെ കഴിഞ്ഞൊരു നാളുകൾ
എങ്ങോപോയി മറഞ്ഞിരുന്നു
ഇഷ്ടമറിഞ്ഞു കഴിഞ്ഞൊരു നാൾ
എങ്ങോയിരുന്നു ചിരിക്കുന്നു
ജീവനായുള്ളോരു കുടുംബമെന്നെ
വാരിപ്പുണരുന്ന നാളെങ്ങുപോയി..
പൊന്നിൻ കണിക്കൊന്ന പൂത്ത നാളിൽ
നുള്ളിയെടുക്കാനായ് എന്റെ കൂടെ
വന്നൊരു കൂടെപ്പിറപ്പെങ്ങുപോയ്
പൂവിളി ഉയരുന്ന ഓണനാളിൽ
പൂക്കളം തീർക്കാനായ് എന്റെ കൂടെ
വന്നൊരു ചങ്ങാതിയുമെങ്ങുപോയ്
കണികണ്ടുണരുമ്പോൾ കൈ വെള്ളയിൽ
കൈനീട്ടം തന്നൊരമ്മയെങ്ങുപോയ്...
എന്നോ മനസ്സിന്റെ ചിറകുകൾ അണയുമ്പോൾ
തെന്നിയകന്നുപോയ് മിത്രങ്ങളൊക്കവേ
ഇന്നീ പെരുവഴിയോരത്തിരുന്നു ഞാൻ
കൊഞ്ഞനം കുത്തുന്ന കാഴ്ചകൾ കാണുന്നു
ആഹ്ലാദത്തോടെ പോകുന്നവരെന്നെ
ആക്ഷേപഹാസ്യത്തിൽ നോക്കിച്ചിരിക്കുന്നു
മുട്ടിയുരുമ്മി നടന്നു പോകുന്നവർ
ഭ്രാന്തൻ എന്നോമന പേരു വിളിക്കുന്നു...