എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/രണ്ടു കൂട്ടുകാർ
രണ്ടു കൂട്ടുകാർ
പണ്ട് പണ്ട് ഒരു കാട്ടിൽ രണ്ടു കൂട്ടുകാരന്മാരായ മരങ്ങളുണ്ടായിരിന്നു.അവരുടെ ചില്ലകളിൽ കുറേ കിളികളുണ്ടായിരുന്നു.അവർ രണ്ടു പേരും ഒന്നിച്ചാണ് കളിച്ചിരുന്നത്. കിളികളുടെ മധുരമായ ശബ്ദം കേട്ടാണ് ആ രണ്ടുകൂട്ടുകാരന്മാരായ മരങ്ങളും ഉറങ്ങിയത്. ഒരു ദിവസം അവർ കളിക്കുമ്പോൾ ആ കാട്ടിൽ ഒരു മരംവെട്ടുക്കാരൻ വന്നു. രണ്ടു മരങ്ങളിലെയും കിളികൾ പറഞ്ഞു ; മരംവെട്ടുക്കാരൻ വന്നല്ലോ ഇനി എന്താണ് ചെയ്യുക ? ആ മരം കരഞ്ഞുപറഞ്ഞു ; ഇനി രക്ഷയില്ല നിങ്ങൾ പൊയ്ക്കോളൂ, അടുത്ത ജന്മത്തിൽ കാണാം. കിളികളെല്ലാം സങ്കടത്തോടെ ആ മരത്തിൽ നിന്ന് പോയി. ആ മരങ്ങൾ മരംവെട്ടുകാരനോട് കരഞ്ഞപേക്ഷിച്ചു. നീ നമ്മളെ നശിപ്പിക്കരുത്. നിങ്ങളെ മുറിച്ചാൽ എനിക്ക് ഒരുപാട് ധനം കിട്ടും. അങ്ങനെ ആ രണ്ടു മരങ്ങളെയും മരംവെട്ടുക്കാരൻ മുറിക്കാൻ തുടങ്ങി. ഒരു ലോറി വരുകയും ആ രണ്ടു മരങ്ങളെയും ലോറിയിൽ കയറ്റി . എന്നിട്ട് ആ ലോറി ഫാക്ടറിയിലേക്ക് പോയി. അവിടെ നിന്ന് ആ മരങ്ങളെ ആശാരി ബെഞ്ചുകളാക്കുകയും ചെയ്തു. അവർ ഇപ്പോഴും ഒരേ സ്കൂളിൽ ബെഞ്ചുകളായി നിലനിൽക്കുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ