സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം
വ്യക്തി ശുചിത്വം
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഒരുപോലെ പ്രധാന്യം അർഹിക്കുന്നതാണ്. കൊറോണ എന്ന മഹാമാരിയ്ക്കെതിരെ ലോകമാസകലം പോരാടുന്ന ഈ വേളയിൽ ശുചിത്വത്തിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിയുന്നു. കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകി വ്യക്തി ശുചിത്വം വരുത്തി സാമൂഹിക അകലം പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ ചെറുത്തു തോൽപ്പിക്കുവാൻ നമ്മുക്കു സാധിക്കും. അതുപോലെ തന്നെ നാളെകളിലേക്കു വേണ്ട കരുതലായി പച്ചക്കറികളും മറ്റും നട്ടുൽപാദിപ്പിച്ച് ഉപയോഗിക്കുന്നതിലൂടെ ആരോഗ്യ ശുചിത്വ പരിപാലനവും നമ്മുക്ക് സാധ്യമാക്കാം . രോഗങ്ങൾ വരാതിരിക്കാൻ നാം ശ്രദ്ധിക്കണം .വീടും പരിസരവും നാം വൃത്തിയായി സൂക്ഷിക്കണം .മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത് .ആഹാര സാധനങ്ങൾ വൃത്തിയായി മൂടിവയ്ക്കണം. ആഹാരത്തിൽ ധാരാളം പച്ചക്കറികൾ ഉൾപ്പെടുത്തണം. ദിവസവും ധാരാളം തിളപ്പിച്ചാരിയ വെള്ളം കുടിക്കണം .പഴവർഗ്ഗങ്ങളും നാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം . ഇക്കാര്യങ്ങൾ നാം കൃത്യമായി പാലിക്കുകയും ഈ അറിവുകൾ നാം മറ്റുള്ളവർക്കു പകർന്നു കൊടുക്കുകയും ചെയ്യുന്നതിലൂടെ ആരോഗ്യ പരിപാലനവും വ്യക്തി, പരിസര ശുചിത്വവും സാധ്യമാക്കുവൻ സാധിക്കും
|