സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകത

Schoolwiki സംരംഭത്തിൽ നിന്ന്
22:43, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകത


ആധുനിക മനുഷ്യൻ ഭൂമിയെ കാർന്നുതിന്നുന്ന കാൻസർ ആണെന്ന് ശാസ്ത്രം ഒന്നടങ്കം അഭിപ്രായപ്പെടുന്നു.മരങ്ങൾ നശിപ്പിച്ചും ,വനം ഇല്ലാതാക്കിയും, മണൽ ഊറ്റി നദികളെ കൊന്നും, മലയിടിച്ചു നിരത്തി പ്രകൃതി യുടെ ഭംഗിയെ തകർത്തും ,സമുദ്രങ്ങളിലേക്കും, തടാകങ്ങളിലേക്കും മാലിന്യം കലർത്തിയും മനുഷ്യൻ നമ്മുടെ ആവാസ വ്യവസ്ഥയെ തകർക്കുന്നു. അതിൻ്റെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന വിപത്തുകൾ. ഇതു നിസ്സാരമായ കാര്യമല്ല. സ്വകാര്യ ലാഭത്തിനു വേണ്ടി വളരെ കുറച്ചു പേർ നടത്തുന്ന ഈ ചൂഷണം അനുഭവിക്കേണ്ടി വരുന്നത് ബഹുജനങ്ങളാണ്.ഇതിനെതിരായി നാം ഒറ്റക്കെട്ടായി പൊരുതണം. അങ്ങനെ നമ്മുടെ പരിസ്ഥിതിയെ നാം സംരക്ഷിക്കണം.അതിനു നമുക്ക് കഴിയും. അതിനു തെളിവാണ് നാം ഇന്ന് അനുഭവിക്കുന്ന മഹാമാരിയ്ക്കെതിരെ പോരാടുന്ന നമ്മുടെ ഒരുമ. അതുപോലെ പോരാടാം നമ്മുടെ പ്രകൃതിയ്ക്കു വേണ്ടി, സംരക്ഷിക്കാം നമ്മുടെ പരിസ്ഥിതിയെ.....

ദേവനാരായണൻ ഡി എസ്
4 A സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്, തിരുവനന്തപുരം, കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം