എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./അക്ഷരവൃക്ഷം/മഴ

21:59, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33023 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

വേനലിലമരുന്ന
മലർകാലത്തിലെന്റെ
ആശകളൊന്നൊന്നായി
വാടിവീണലിയവെ

ഒരു തുള്ളി നീരിനായി
കേഴുന്ന വേഴാമ്പലായി
ഇനിയുമണയാത്ത
കുളിരു കാക്കുന്നു- ഞാൻ
നില താണുറവകൾ-
വറ്റുന്നു

കുളിരോലും ഇളം- കാറ്റൊടുങ്ങുന്നു....
രാത്രിയാകുന്നു സഖീ..
നീയെൻ കൈപിടിക്കൂ..
യാത്രകളെത്രയോ..
ബാക്കിയാകുന്നു- നമുക്കിനി....
കനൽക്കാറ്റുകളാഞ്ഞു വീശുമീ - മണൽക്കാട്ടിൽ
ഒറ്റപ്പെട്ടു നാം - ദിശതെറ്റിയങ്ങലയവെ
നെഞ്ചകം- കുളിർപ്പിക്കുവാൻ
മഴ വന്നണഞ്ഞെങ്കിൽ

ആൽഫി സൂസൻ സാം
9 C എൻ എസ് എസ് എച്ച് എസ് എസ് ചിങ്ങവനം
കോ‌‍ട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത