ജി.എൽ.പി.എസ്.പൂത്തന്നൂർ/അക്ഷരവൃക്ഷം/അതിഥി
അതിഥി
അതിഥി പണ്ടുപണ്ടൊരു നാടുണ്ടായിരുന്നു.ആ നാട്ടിൽ നിറയെ പുഴകളുണ്ടായിരുന്നു.പുഴ നിറയെ മീനുണ്ടായിരുന്നു.പുഴ തെളിഞ്ഞൊഴുകി.ശാസ്ത്രം വളർന്നു.ആനാട്ടിലെ മനുഷ്യർ വളർന്നു.ആ പുഴകൾ മാലിന്യക്കൂമ്പാരങ്ങളായി.പുഴ വലഞ്ഞു.പുഴ വരണ്ടു.ആ നാട്ടിൽ ഒരു അതിഥി വന്നു.ചൈനയിൽ നിന്ന്.മനുഷ്യർ ഭയന്നു.വീട്ടിലിരുന്നു.ശാസ്ത്രം വിറച്ചു. മനുഷ്യർ തോറ്റു.പുഴ തെളിഞ്ഞു. പുഴ വളർന്നു.ഭൂമിയമ്മയുടെ മനം നിറഞ്ഞു.ആനാട്ടിലെ മനുഷ്യർ പാഠം പഠിച്ചു.അവർ മണ്ണിനെ സ്‍നേഹിച്ചു.പുഴയെ സ്‍നേഹിച്ചു.പുഴ അവരെയും.
|