സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/അക്ഷരവൃക്ഷം/ മാലാഖ
മാലാഖ
ഉറങ്ങിക്കിടക്കുന്ന മോളെ ഒന്നു കുടിനോക്കി ബാഗുമെടുത്ത് അവൾ വീടിൻറ പടിക്കെട്ടുകളി റ ങ്ങി. ഇനിയും 30 ദിവസങ്ങൾക്ക് ശേഷമേ മടക്ക മുള്ളൂ.ഐസൊലേഷൻ വാർഡിലാണ് ഡ്യൂട്ടി.15 ദിവസം കഴിഞ്ഞാൽ ക്വറൻറീനിൽ പോകണം. മോളെ പിരിഞ്ഞ് ഇത്ര ദിവസം ....: ഒഴുകി വന്ന കണ്ണീർ തുടച്ച് വണ്ടിയിൽ കയറി. ജീവനും മരണത്തിനു മിടയിൽ നിർവികാരമായി കഴിയുന്ന കുറെ മനുഷ്യർ.മറ്റൊന്നിനെയും കുറിച്ച് ചിന്തിക്കാൻ സമയമില്ല. സ്വന്തം സഹോദരങ്ങളോടെന്ന പോലെ ഓരോരുത്തരുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് ഓടി നടന്നു.വിശപ്പില്ല. ദാഹവും .എത്ര ദിവസമായി ഇവിടെ വന്നിട്ട് 'ഒന്നും ഓർക്കുന്നില്ല. ചുറ്റും രോഗികൾ മാത്രം. നോഡൽ ഓഫീസർ വന്നറിയിച്ചു.നാളെ മുതൽ സിസ്റ്റർ ക്വറൻറീനിലാണ്. ഡ്യൂട്ടി കഴിഞ്ഞിരിക്കുന്നു '. തിരിച്ചു പോരുമ്പോഴും രോഗികളുടെ മുഖമായിരുന്നു മനസ് നിറയെ
|