ലോകമെങ്ങും ഭീതി പരത്തി മഹാമാരി വന്നെത്തി കോവിഡിൻ പേരു കേട്ടാൽ ഞെട്ടി വിറയ്ക്കും മാലോകർ. അറിയാതെ നാമൊന്നുത്തൊട്ടുപോയാൽ അറിയണം വൈറസു നമ്മിലേറാം. കൈകൾ കഴുകേണം വൃത്തിയായി വദനം മറയ്ക്കാൻ മറന്നിടല്ലേ. അകലം പാലിയ്ക്കാം നമ്മൾ തമ്മിൽ കളികളെല്ലാം നമുക്ക് മാറ്റിവെയ്ക്കാം സ്വസ്ഥമായ് സ്വന്തം ഗൃഹത്തിൽ വാഴാം തുരത്തീടാം നമുക്ക് കോവിഡിനെ
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത