എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണാ എന്ന മഹാമാരി


ചൈനയിലെ വുഹാൻ നഗരത്തിലാണ് കൊറോണ വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്തത് .എന്താണ് കൊറോണ വൈറസ്?ഗോളാകൃതിയിൽ കൂർത്ത അഗ്രങ്ങളുള്ള തരത്തിലുള്ള രൂപഘടനയുള്ളതുകൊണ്ടും ലാറ്റിൻഭാഷയിൽ കിരീടം എന്നർഥമുള്ളതുകൊണ്ടും ഈ വൈറസിന് കൊറോണഎന്ന പേരു വന്നു. ഇതൊരു RNA വൈറസാണ് .1960 കളിലാണ്‌ കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത് .കൊറോണ വൈറസിന് ലോകാരോഗ്യസംഘടന നൽകിയ പേരാണ് covid -19.പക്ഷികളിലും മൃഗങ്ങളിലുമെല്ലാം രോഗമുണ്ടാക്കുന്നവയാണ് ഇവ .ഈവൈറസ് മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരാറുണ്ട് .2002 -2003 കാലത്തു ചൈനയിൽപടർന്നുപിടിച്ചു 776പേരുടെ മരണത്തിനിടയാക്കിയ സിവിയർ അക്യൂട് റെസ്പിറേറ്ററി സിൻഡ്രോം (സാർസ്).2012 -ൽ സൗദിഅറേബ്യയിൽ 858 പേരുടെ ജീവനെടുത്ത മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്) എന്നീപകർച്ചവ്യാധികൾ കൊറോണ വൈറസ് മൂലമുണ്ടായതാണ് .ഇവ ശ്വാസനാളിയെയാണ് ബാധിക്കുന്നത് .പനി, ജലദോഷം ,ചുമ ,തൊണ്ടവേദന , ശ്വാസതടസ്സം എന്നിവയാണ്‌ലക്ഷണങ്ങൾ . രോഗം ഗുരുതരമായാൽ ന്യൂമോണിയ , വൃക്ക തകരാർ എന്നിവ ഉണ്ടായി മരണം സംഭവിക്കാം .രോഗലക്ഷണങ്ങൾ ഉള്ളവരുടെ തൊണ്ടയിൽ നിന്നുള്ള സ്രവം ,കഫം ,രക്തം, മൂത്രം എന്നിവ പരിശോധിചു വൈറസ് ബാധ കണ്ടെത്താം .ഇതിനായി ഇലക്ട്രോൺ മൈക്രോസ്കോപ്പാണ് ഉപയോഗിക്കുന്നത് .കൊറോണ നിർണയിക്കാനുള്ള ടെസ്‌റ്റുകളാണ് PCR,NAAT എന്നിവ .കൊറോണ വൈറസിനെതിരെ പരീക്ഷണഘട്ടത്തിലുള്ള വാക്സിനാണ് MRNA-1273ഇന്ത്യയിൽ കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിൽ തൃശൂർ ജില്ലയിലാണ് .കൊറോണ വൈറസ് വ്യാപനം തടയാൻ കേരളത്തിലെ ആരോഗ്യവകുപ്പിന്റെ ക്യാമ്പയിൻ ആണ് ബ്രേക്ക് ദി ചെയിൻ .

ചൈനയിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് ഇന്ന് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്കു പടർന്നുപിടിച്ചിരിക്കുന്നു. ഇത് കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഒരേ ഒരു മാർഗ്ഗമേയുള്ളു .സ്വയം നിരീക്ഷണത്തിലിരിക്കുക മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക . "ലോകാ സമസ്താ സുഖിനോ ഭവന്തു "