എ എൽ പി എസ് ചെന്നങ്കോട്/അക്ഷരവൃക്ഷം/ COVID 19

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= COVID 19 | color= 1 }} ഇന്ന് ലോകമെമ്പാടും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
COVID 19
ഇന്ന് ലോകമെമ്പാടും പെയ്തിറങ്ങുന്ന മഹാമാരിയാണ് കോവിഡ് -19. ലോകം മുഴുവൻ ജാതി, മത, വർണ്ണ വിവേചനമില്ലാതെ ഒരുമിച്ചു പോരാടുകയാണ്. ഈ മഹാവിപത്തിനെ നേരിടാൻ, സ്വന്തം ജീവനെയും സ്വന്തം കുടുംബത്തെയും എന്നതിലുപരി സ്വന്തം രാജ്യത്തെ രക്ഷിക്കാൻ നെടുവീർപ്പിടുന്ന ദിനങ്ങളാണ് കഴിഞ്ഞുപോവുന്നതൊക്കെയും.  കേവലം ഒരു വൈറസ് മതി മനുഷ്യരുടെ ജീവന് വിലപറയാൻ എന്ന സത്യം നാം മനസ്സിലാക്കാൻ ഒരുപാട് വൈകിയിരിക്കുന്നു. സമ്പന്നരോ ദരിദ്രരോ, കറുത്തവരോ വെളുത്തവരോ ആയിക്കൊള്ളട്ടെ: രോഗത്തിനും മരണത്തിനും മുന്നിൽ മനുഷ്യൻ എന്ന ഒരൊറ്റ വർഗം മാത്രമേ ഉള്ളു.  ഈ ഒരു സാഹചര്യത്തിൽ നാം എത്ര ഡോക്ടർമാരോടും നഴ്സുമാരോടും പോലീസുകാരോടുമുള്ള കടപ്പാട് വാക്കുകൾക്കും പ്രവർത്തികൾക്കും അതീതമാണ്. നിയമപാലകരും നിയമരക്ഷകരും ഭരണാധികാരികളും ഒരേ മനസ്സോടെ നെട്ടോട്ടമോടുകയാണ്.


Gautham krishna. C
3 A ALP school chennagod
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം