സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/സ്വപ്നം വരച്ചിട്ട ജൈവ ഭൂപടങ്ങൾ

19:09, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=സ്വപ്നം വരച്ചിട്ട ജൈവ ഭൂപടങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വപ്നം വരച്ചിട്ട ജൈവ ഭൂപടങ്ങൾ

ദാരിദ്ര്യം, യുദ്ധങ്ങൾ, ക്ഷാമം, പ്രകൃതി ദുരന്തങ്ങൾ, പകർച്ചവ്യാധികൾ തുടങ്ങി ദുരിതചങ്ങലയുടെ ഒരു കാലമാണിത്. പരിസ്ഥിതിയും, കാലാവസ്ഥ അതിൽ ചെലുത്തുന്ന സ്വാധീനവുമാണ് ഭൂമിയിൽ ഓരോ ജീവിവർഗ്ഗത്തിന്റെ രൂപപ്പെടലിന്റേയും അതിജീവന ക്ഷമതയുടേയുമെല്ലാം അടിസ്ഥാനം. മനുഷ്യ വംശത്തിന്റെ ജന്മഗൃഹമായ കാടിനോടും പ്രകൃതിയോടും ചേർന്ന് പോകുക എന്നതായിരുന്നു നമ്മുടെ പൂർവ്വികരുടെ അതിജീവന രഹസ്യം. കാട്ടുനെല്ലിൽ നിന്നു വരിനെല്ലു കണ്ടെത്തിയതും, അതിൽ നിന്ന് ഉരുത്തിരുഞ്ഞ നാട്ടുനെല്ലിനങ്ങകളിലൂടെ ഭക്ഷ്യസമതിയുണ്ടായെതുമൊക്കെ പൂർവ്വികരുടെ പരിസ്ഥിതി സൗഹൃദ ജീവിതക്രമത്തിന്റെ ഫലങ്ങളാണ്. ഏതു ജീവിവർഗ്ഗത്തിന്റേയും മുന്നവിചാരം അന്നവിചാരം തന്നെ. ഭക്ഷണവും മനുഷ്യനും തമ്മിലുള്ള ബന്ധം പ്രകൃതിയും മനുഷ്യരാശിയും തമ്മിലുള്ള പാരസ്പരത്തിന്റേതുകൂടിയാണ്, പ്രകൃതിയെ കുടുംബമായിതന്നെ കണ്ടിരുന്നു. ആദ്യമ സമൂഹങ്ങളിൽ നിന്ന് ഉരുത്തിരുഞ്ഞ മഹാസംസ്കാരത്തിൽനിന്നും പിന്നോട്ടു പോയതാണ് ഇന്നു ലോകം നേരിടുന്ന പ്രതിസന്ധിയുടെ മൂലകാരണങ്ങളിൽ ഒന്ന്. ഭക്ഷണം തന്നെ ഔഷധമായിരുന്ന കാലത്തു നിന്നും ഇന്നത്തെ വിവേചനരഹിതമായ രാസവള പ്രയോഗങ്ങളിലേക്കുള്ള പ്രയാണം പാരിസ്ഥിതിക വിശുദ്ധിയെ നശിപ്പിക്കുന്നു. ഗൃഹ വൈദ്യവും നാട്ടു വൈദ്യവും നാടിന്റെ പാരിസ്ഥിതിക വിശുദ്ധിയുടെ തുടിപ്പുകൾ തന്നെയായിരുന്നു. ചെടിമരുന്നുകൾ മുതൽ വീട്ടിലെ പെട്ടി മരുന്നുകൾ വരെ പരിസ്ഥിതി സൗഹൃദ വീട്ടൗഷദവിജ്ഞാനീയത്തിന്റെ പിൻബലത്തോടെ രോഗങ്ങളെ തുടക്കത്തിലെ തന്നെ അകറ്റിയിരുന്നു. വിറകും അടുപ്പും മുതൽ പത്തായവും, ഭരണിയും, വട്ടിയും, ഉറിയും ഉൾപ്പടെ ഭക്ഷ്യസൂക്ഷിപ്പു സംവിധാനങ്ങളും അകംസജ്ജീകരണങ്ങളുമൊക്കെ ആയിരുന്നു. അന്നത്തെ പ്രകൃതിസൗഹൃദ അടുക്കളകളെ ഒരുക്കി ഇരുന്നതെങ്കിൽ ഇന്ന് ഹരിതഗൃഹവാതകമുൽപ്പാദിപ്പിക്കുന്ന എൽ പി ജിയും റെഫ്രിജറേറ്ററും ഓവനുമൊക്കെ കൂടിച്ചേർന്ന് അതിനെ പരിസ്ഥിതി ശുദ്ധിക്ക് ഭീഷണി ഉയർത്തുന്ന ഒരിടമാക്കി തീർത്തിരിക്കുന്നു. വാഴയിലയും, തേക്കിലയും, ഓലക്കുടയുമൊക്കെയായിരുന്നു ഭക്ഷ്യപദാർത്ഥങ്ങലുടെ പ്രകൃതിജന്യ പൊതിച്ചിൽ വസ്തുക്കളെങ്കിൽ പരിസ്ഥിതിക്കും ജലസ്രോതസ്സുകൾക്കുമൊക്കെ നിത്യഭീഷണിയായ പ്ലാസ്റ്റിക്ക് ഇന്ന് ആസ്ഥാനം പിടിച്ചെടുത്തിരിക്കുന്നു. പരിസ്ഥിതിക്കിണങ്ങാത്ത ഈ പുതുസംവിധാനങ്ങളൊക്കെ ഭസ്മാസുരന് കിട്ടിയ വരം പോലെ കൈപറ്റിയിരിക്കുന്നു സമകാലികജീവിതം. ശാസ്ത്രവിജ്ഞാനവും നാട്ടറിവുകളുമെല്ലാം പ്രകൃതിജീവനത്തിലേക്ക് മടങ്ങാതെ ഇനി നിലനില്പില്ല എന്ന മുന്നറിയിപ്പാണ് തരുന്നത്. പതിവു ചടങ്ങുകളായി നടത്തപ്പെടുന്ന ഭൗമ ഉച്ചകോടികൾ വെറും ഫലിത ആചാരങ്ങളിമായി മാറുന്നു. അതിവികസിത സമൂഹങ്ങൾ പഴയ പടിവാണിജ്യ തന്ത്രം പയറ്റുന്നു. ഫലമോ? വിഷവാതകങ്ങൾ അന്തരീക്ഷത്തിൽ നിറയുന്നു. വനങ്ങൾ നശിക്കുന്നു. മഞ്ഞുമലകൾ ഉരുകുന്നു. അതിവരൾച്ചയും അതിപ്രളയവും തുടർകഥകളാകുന്നു. പ്രകൃതിക്കൊത്ത് ജീവിച്ച ഗോത്രവർഗ്ഗങ്ങൾ ഇല്ലാതാകുന്നു. ഫോസിൽ ഇന്ധനങ്ങൾ കത്തിതീരുന്നതോടൊപ്പം അന്തരീക്ഷം വിഷമയമാകുന്നു. പുതിയതരം രോഗങ്ങൾ പേടിസ്വപ്നങ്ങളായും എത്തുന്നു. ‘കൊറോണ വൈറസ്’ പോലെ. എല്ലാം കൈവിട്ടു പോകും മുമ്പ് ഒരു തിരുഞ്ഞു നടത്തം തീരുമാനിക്കപ്പെടുമോ?

സജ്ന എസ്
10 E സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം