ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം/അക്ഷരവൃക്ഷം/ എന്റെ ഗ്രാമം

18:03, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഗ്രാമം

സുന്ദരമായൊരു ഗ്രാമമാണെ
സുന്ദരമായൊരുഗ്രാമമാണെ
പ്രകൃതിതൻ വരദാനമാണീ ഗ്രാമം
ഭൂമിയിൽ ഊർജം പകരും ഗ്രാമം
ഹരിതാഭ വരണയിൽ ആടിത്തിമിർക്കുന്ന
ശോഭനിറഞ്ഞ നെൽപ്പാടങ്ങളും
കളകളെ ശബ്ദത്തിൽ ഒഴുകും പുഴകളും
പാറിപ്പറക്കുന്ന പക്ഷികളും
പാടത്തുമേയുന്ന പൈക്കിടാവും
പിന്നെ മണ്ണിനെ പൊന്നാക്കും കർഷകനും
തെന്നലിലാടി കളിക്കും വൃക്ഷശിഖരങ്ങളും
മഞ്ഞ പട്ട്‌ വിരിക്കും കണിക്കൊന്നയും
ചക്കയും തേന്മാവും കദളിക്കുലകളും
കരവിരുതിൻ മഹാചാരുതയും
വൈവിധ്യമാം കലാകേളികളും
അതിലിന്നുറഞ്ഞുതുളുമ്പുന്നതാണെന്റെ ഗ്രാമം
എന്റെ ഗ്രാമം
എന്റെ ഗ്രാമം
 

വൈഗ
4 B ഗവ എൽ പി എസ് ഊരുട്ടമ്പലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത