ഗവ ടെക്‌നിക്കൽ എച്ച്.എസ്. കണ്ണൂർ/അക്ഷരവൃക്ഷം/മാറുന്ന ലോകവും ഉയരുന്ന വെല്ലുവിളികളും
മാറുന്ന ലോകവും ഉയരുന്ന വെല്ലുവിളികളും
വിശാലമായ ഈ മഹാപ്രപഞ്ചത്തെ പരിഗണിച്ചുകൊണ്ട് നോക്കുമ്പോൾ മനുഷ്യൻ വളരെ നിസ്സാരനാണ്. എന്നാൽ ഈ പ്രപഞ്ചത്തെയാകമാനം ഒറ്റയ്ക്ക് നശിപ്പിക്കാനുള്ള തീരുമാനത്തിലാണ് അവനെന്നു തോന്നും അവൻ പരിസ്ഥിതിക്ക് വരുത്തിവയ്ക്കുന്ന പരിക്കുകൾ കണ്ടാൽ. യാതൊരു തത്വദീക്ഷയുമില്ലാതെ സ്വാർഥമോഹത്തോടെ തികഞ്ഞ ദു:സാമർഥ്യത്തോടെ അവൻ പരിസ്ഥിതിയെ ഉപയോഗിക്കുന്നു. അത് അവന്റെയും അവന്റെ വർഗ്ഗത്തിന്റെയും ഈ പ്രപഞ്ചത്തിന്റെയും നാശത്തിലേക്കുള്ള വഴിയാണെന്നറിഞ്ഞുകൊണ്ടുതന്നെ.
|