സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി 3

16:22, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി
മനുഷ്യൻ അത്യാവശ്യം വേണ്ട സമ്പത്താണ് ആരോഗ്യം.മറ്റെന്തൊക്കെ ഉണ്ടായാലും  ആരോഗ്യമില്ലാത്ത ജീവി തം നരകതുല്യമായിരിക്കും . രോഗമില്ലാത്ത അവസ്ഥയെയാണ്  ആരോഗ്യം  എന്നു പറയുന്നത്. രോഗമില്ലാത്ത അവസ്ഥക്ക പ്രധാനമായ പങ്ക് വഹിക്കുന്നത് പരിസ്ഥിതി ശുചീകരണമാണ് . നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കണമെന്നാണ് ഇത് അർത്ഥമാക്കുന്നത്.ആരോഗ്യത്തെ തകർക്കുന്ന മുഖ്യ ഘടകം  വൃത്തിഹീനമായ സാഹചര്യങ്ങളാണ്  അതിനാൽ അവയെ ഇല്ലാതാക്കുക
      ഒരു വ്യക്തി, വീട്, പരിസരം, നാട് എന്നിങ്ങനെ ശുചീകരണത്തിൻ്റെ മേഖലകൾ വിപുലമാണ്. ശുചിത്വം ,വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതു പേ മെച്ചമാണെന്ന് പറയാറുണ്ട്. എന്നാൽ പരിസരം പൊതു സ്ഥലങ്ങൾ സ്ഥാപനങ്ങൾ ഇവയെല്ലാം  വൃത്തികേടാക്കുന്നതിൽ നാം മുൻപന്തിയിലാണ്. നമ്മൾ കഴിക്കുന്ന ഫലങ്ങളുടെ കുരു കളയാതെ അത് മണ്ണിൽ നട്ടാൽ നമുക്കൊരു വൃക്ഷം കൂടി ലഭിക്കും . ചപ്പുചവറുകൾ ഇടാനുള്ള ബിൻ പലയിടത്തും ഇല്ല ഉള്ള ഇടങ്ങളിൽ അവ ശരിയായി ഉപയോഗിക്കുന്നില്ല. ബിന്നിൽ പാഴ് വസ്തുക്കൾ നിക്ഷേപിക്കാതെ അതിൻ്റെ ചുറ്റുപാടും ഇട്ട് പരിസ്ഥിതി വൃത്തിഹീനമാക്കുന്നു. ദൈവത്തിൻ്റെ സ്വന്തം നാട് എന്നാണ് കേരളത്തെ പറ്റിയുള്ള വിശേഷണം.  പക്ഷെ ചെകുത്താൻ്റെ വീട് പോലെയാണ് നമ്മുടെ പൊതു സ്ഥാപനങ്ങളും, പൊതു സ്ഥലങ്ങളും, റോഡുകളും വൃത്തികേടായിക്കിടക്കുന്നത്. നിർദേശങ്ങളൊന്നും നാം പാലിക്കാറില്ല. പരിസ്ഥിതി വൃത്തിഹീനമാക്കുന്നതിൽ ശിക്ഷയുമില്ല.
         ജനങ്ങളിൽ ശുചിത്വ ബോധവും ഒപ്പം തന്നെ പൗരബോധവും ഉണ്ടാവുകയാണ് വേണ്ടത്. നാടിൻ്റെ ശുചിത്വം ഒരോ പൗരൻ്റെയും ചുമതലയായി കരുതണം. ആദ്യം ശുചിത്വ ബോധം ഉണ്ടാക്കുക തുടർന്ന് ശുചീകരണം നടത്തുക. ഇത് ബാല്യകാലം മുതൽ ശീലിക്കണം. ഇതിനായി കുട്ടികളെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് അവരുടെ മാതാപിതാക്കളും അധ്യാപകരുമാണ്.
        സ്വന്തം ഇരിപ്പിടം, പഠിക്കുന്ന മേശ, വീടിൻ്റെ പരിസരം, ചുറ്റുപാടുകൾ , ഇവ വൃത്തിയാക്കാൻ നാം ശ്രമിക്കണം അങ്ങനെ ശുചിത്വം എന്ന ഗുണം വളർത്തിയെടുക്കാൻ കഴിയും .രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ് എന്ന ചൊല്ല് നാം കേട്ടിട്ടുണ്ടല്ലോ. രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഒരളവുവരെ സാധിക്കും. വിദ്യാർത്ഥികളായ നമ്മൾ അറിവു നേടുക മാത്രമല്ല പരിസ്ഥിതിയെക്കുറിച്ച് പഠിച്ച് നല്ല പരിസ്ഥിതി ഗുണങ്ങൾ വളർത്തിയെടുക്കണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക വഴി നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ കഴിയും. ഇപ്പോൾ കൊറോണാ മഹാമാരി നമ്മുടെ നാടിനെ ചുറ്റിവരിയുകയാണല്ലോ .നാം പരിസ്ഥിതി വൃത്തിയോടെ സൂക്ഷിച്ച് പരിസ്ഥിതിയെ സ്നേഹിച്ചാൽ "ഒത്തു പിടിച്ചാൽ മലയും പോരും " എന്ന ചൊല്ലു പോലെ നമുക്ക് ഈ മഹാമാരിയുടെ ചങ്ങലകൾ പൊട്ടിച്ചെറിയാം.BREAK  THE  CHAN, പരിസ്ഥിതിയെ രക്ഷിക്കാം, സ്നേഹിക്കാം, കരുതാം, കൊറോണ എന്ന മഹാമാരിയെ തകർക്കാം.
ജിനോഷ് എ
7 z സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം