ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/കനിവിന്റെ മുഖം

  • [[ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/കനിവിന്റെ മുഖം/കനിവിന്റെ മുഖം /കനിവിന്റെ മുഖം ]
കനിവിന്റെ മുഖം


കൊറോണക്കാലം,റോഡുകളും കച്ചവടസ്‌ഥാപനങ്ങളും വഴിയോരങ്ങളും വിജനമായ അവസ്ഥ .വഴിയോരങ്ങളിലെ ഭക്ഷണം കഴിച്ചു വളർന്നിരുന്ന നായ്‌ക്കൾ ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസം .ആരെങ്കിലും എന്തെങ്കിലും കഴിക്കാൻ തന്നിരുന്നെങ്കിൽ ,മനുഷ്യരുടെ കനിവിനായി അവർ കാത്തു . പെട്ടെന്ന് ഒരു ഓട്ടോറിക്ഷ ആ വിജനമായ വഴിയിലൂടെ വന്നു.അത് ഒരു ആല്മരച്ചുവട്ടിൽ നിർത്തി .ഓട്ടോ ഡ്രൈവർ പുറത്തിറങ്ങി രണ്ടു വലിയ പാത്രം വച്ചു .ഒരു പാത്രം നിറയെ വെള്ളവും മറ്റൊരു പാത്രം നിറയെ ചോറും ഇറച്ചിയും വച്ചിട്ട് അയാൾ അവിടെ നിന്നും മാറി .തെരുവ് നായ്ക്കൾ സന്തോഷത്തോടെ ആ ഭക്ഷണം കഴിച്ചു .അവരുടെയുള്ളിൽ ആ മനുഷ്യൻ ദൈവമായി പ്രകാശിച്ചു .

ഗോപിക .എസ് . എസ്
2 എ ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം