16:03, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= *തിരികെനേടണം* <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ തൻ മടിയിൽ കഥ കേട്ടുറങ്ങവേ
സ്വപ്നത്തിൽ വന്ന വയലുകളും താമരകുളങ്ങളും
മീനിനോടും കിളികളോടും കിന്നാരം ചൊല്ലിയുണർന്നപ്പോൾ
കണ്ടതന്യന്റെ വസ്തുവിൽ വൃത്തിതൂത്തെറിയുന്നവർ
പാതവക്കുകളിൽ ചീഞ്ഞകവറുകൾ ഇട്ടുകടന്നുകളയുന്നവർ
വികസനമെന്നപേരിൽ കുന്നുകൾ നിരപ്പാക്കി
പകരം പ്ലാസ്റ്റിക്ക് കൂനകൾ ഉയർത്തി നാം
പുഴകളിൽ ചവറുകൾ നിറച്ചു മാലിന്യകുഴികളാക്കി
മഹാ വ്യാധികൾക്കു വഴി തുറക്കല്ലേ ഇനിയും
ഉണരണം നാം ഇനിയെങ്കിലും ജാഗ്രതയോടെ ഒരുമിക്കണം
തിരികെ നേടണംനമ്മുടെ നാടിൻ സൗന്ദര്യം