സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/പരിസര ശുചിതം

Schoolwiki സംരംഭത്തിൽ നിന്ന്
14:40, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45033 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസര ശുചിതം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസര ശുചിതം

മനുഷ്യരാശി നേരിടാൻസാധ്യതയുള്ള ഏറ്റവും വലിയ വിപത്തായി മൂന്നാം ലോകമഹായുദ്ധത്തെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു . എന്നാൽ, ഇന്ന് പരിസ്ഥിതിമലിനീകരണം അതിലധികം ഭയാനകമായ രൂപം പ്രാപിച്ചിരിക്കുകയാണ്. ഭൂമിയിലെ മണ്ണും, വെള്ളവും, വായുവും, ഒരുപോലെ മലിനമായിരിക്കുന്നു . നഗരങ്ങൾ വളരുകയും വ്യവസായങ്ങൾ പെരുകുകയും ചെയ്യുന്നതനുസരിച്ചു നഗരങ്ങളിൽ സ്വാഭാവികമായും ജനപ്പെരുപ്പം ഉണ്ടാകും. അതോടൊപ്പം മാലിന്യങ്ങളും കുന്നു കൂടും.

        എന്നാൽ,  ആ മാലിന്യങ്ങൾ വേണ്ടപോലെ കൈകാര്യംചെയ്യാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ കണ്ടെത്തുകയും അവ പ്രാവർത്തികമാക്കുകയുംവേണം.അല്ലെങ്കിൽ പ്രകൃതി  ദുഷിക്കും. രോഗങ്ങൾ പടർന്നു പിടിക്കും. ആശുപത്രികൾ നിർമ്മിച്ചത് കൊണ്ടോ,  പുതിയ ഔഷധങ്ങൾ കണ്ടെത്തിയതുകൊ ണ്ടോ മാത്രം ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല. 
          വീടുംപരിസരവും വൃത്തിയാക്കുമ്പോൾ മാലിന്യങ്ങൾഅശ്രദ്ധമായി വലിച്ചെറിയരുത്. മാലിന്യങ്ങളെകഴിവതും പുനരുപയോഗിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. അതിന് ആദ്യം വേണ്ടത് ജൈവമാലിന്യങ്ങളും,  പ്ലാസ്റ്റിക്കും,  മറ്റ് മാലിന്യങ്ങളും തരംതിരിക്കുകയാണ്. ജൈവ മാലിന്യങ്ങളിൽ നിന്ന് ജൈവവളം ഉണ്ടാക്കാം. അത് കൃഷിക്ക് അത്യന്തം ഗുണകരമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളുംസംസ്കരിച്ചുപുനരുപയോഗിക്കാം. ഉദാഹരണത്തിന്       അവയുപയോഗിച്ച് ബാഗ്, കുട, പായ തുടങ്ങിയ പലതരം നിത്യോപയോഗ വസ്തുക്കൾ ഉണ്ടാക്കാം. ഇങ്ങനെ പല തരത്തിലുള്ള കർമ്മപരിപാടികൾ നമ്മൾആവിഷ്കരിക്കണം. ജനങ്ങളിൽ ശുചിത്വത്തെ കുറിച്ചും,  മാലിന്യസംസ്കരണത്തെകുറിച്ചും,  അവബോധം വളർത്തുകയും വേണം.
           പ്രസംഗമല്ല,  പ്രവർത്തിയാണ്

ആദർശങ്ങൾ.പ്രസംഗിക്കുന്നതിനേക്കാൾ, പ്രവർത്തിച്ചു കാണിക്കുമ്പോൾ ജനങ്ങൾക്ക് എളുപ്പം അവയെ ഉൾക്കൊള്ളാൻ സാധിക്കും. പണ്ടുകാലത്ത് പരിസ്ഥിതിസംരക്ഷ ണം പ്രത്യേകിച്ച് ആവശ്യമുണ്ടായിരുന്നില്ല. കാരണം,പ്രകൃതി സംരക്ഷണം സമൂഹ ജീവിതത്തിന്റെ ഭാഗമായിരുന്നു. സൃഷ്ടിയിൽ സ്രഷ്ടാവിനെ കണ്ട അവർ പ്രകൃതിയേയും, ജീവജാലങ്ങളെയും, ഈശ്വര തുല്യം സ്നേഹിക്കുകയും സേവിക്കുകയും ചെയ്തു. ഈ മനോഭാവം ഒന്നുകൂടി ഉണർത്താൻ നമ്മൾ ശ്രമിക്കണം.

                മാതാവിന്റെ  ശാരീരികവും,  മാനസികവുമായ ആരോഗ്യം,  കുഞ്ഞുങ്ങളുടെ ആരോഗ്യത്തെയും ബാധിക്കും. അമ്മ,  പോഷകാംശങ്ങൾ അടങ്ങിയ ആഹാരം കഴിക്കുന്നവളും,  കുഞ്ഞുങ്ങൾക്ക് മുലപ്പാലിലൂടെയും അമ്മയുടെ സ്നേഹവാത്സല്യങ്ങളിലൂടെയും, അതിന്റെ ഗുണഫലം ലഭിക്കും. അതുപോലെ,  പ്രകൃതിയാകുന്ന അമ്മയുടെ ആരോഗ്യംസുരക്ഷിതമായിരുന്നാൽ നമ്മൾ ശ്വസിക്കുന്ന വായുവും,  കുടിക്കുന്ന വെള്ളവും,  ശുദ്ധവായുവും,  കഴിക്കുന്ന ഭക്ഷണവും,  പോഷകാംശമുള്ള തുമായി തീരും. പ്രകൃതി മലിനമാകാതെ സംരക്ഷിക്കാൻ നമുക്ക് സാധിച്ചാൽ അതിന്റെ ഗുണഫലം ഭാവിതലമുറയ്ക്ക് ലഭിക്കും. 
                        നന്ദി,
ആര്യ സജി
9A സെന്റ് ജോൺസ് ഹൈസ്കൂൾ കാഞ്ഞിരത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം