ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/അമ്മക്കോഴിയും കുഞ്ഞുങ്ങളും

14:18, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മക്കോഴിയും കുഞ്ഞുങ്ങളും

ഒരിടത്ത് ഒരു അമ്മ ക്കോഴിയും അഞ്ച് കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ഒരു ദിവസം വീട്ടുകാർ ബന്ധുവീട്ടിൽ പോയതിനാൽ കുഞ്ഞുങ്ങൾക്ക് ആഹാരം ഒന്നും തന്നെ കിട്ടാതെ കരച്ചിലായി. അങ്ങനെ അമ്മക്കോഴി അടുത്ത വീട്ടിൽ പോയി തിന്നാൽ എന്തേലും കിട്ടുമോ എന്ന് നോക്കാൻ തീരുമാനിച്ചു. പോകാൻ നേരം അമ്മക്കോഴി മക്കളെ വിളിച്ചു പറഞ്ഞു
 " മക്കളേ ഞാൻ ആഹാരം എന്തേലും കിട്ടുമോ എന്ന് നോക്കിയിട്ടു വരാം. ഞാൻ വരുന്നതു വരെ നിങ്ങൾ പുറത്തിറങ്ങരുത്
 കേട്ടോ " .
അമ്മക്കോഴി പോയിക്കഴിഞ്ഞതും മക്കൾ പുറത്തിറങ്ങി കളിക്കാൻ തുടങ്ങി. അപ്പോഴാണ് കിട്ടു കുറുക്കൻ അതുവഴി വന്നത്. "ഹായ് കോഴിക്കുഞ്ഞുങ്ങൾ എന്തായാലും ഒന്നിനെ അകത്താക്കാം. " കുറുക്കൻ തീരുമാനിച്ചു.
അവൻ പതുങ്ങി ചെന്ന് ഒരു കോഴിക്കുഞ്ഞിനെ പിടിച്ചകത്താക്കി. ഇതു കണ്ട മറ്റ് കുഞ്ഞുങ്ങൾ ഓടി കൂട്ടിനകത്ത് കയറി വാതിലടച്ചു.
അപ്പോൾ അവർക്ക് മനസിലായി അമ്മ പറഞ്ഞതു കേൾക്കാത്തതിന്റെ ഫലമാണിതെന്ന്. ഇനിയെന്നും അമ്മ പറയുന്നതെല്ലാം അനുസരിക്കുമെന്ന് അവർ ശപഥം ചെയ്തു.


 

അശ്വിൻ .എസ് ആർ
1A ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ